Categories: NewsTamil

ദുല്‍ഖറിനൊപ്പം അദിതി റാവു; ഹേ സിനാമികയിലെ പ്രണയ ഗാനം നാളെ

ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന തമിഴ് ചിത്രം ഹേ സിനാമികയിലെ ഗാനം നാളെ റിലീസ് ചെയ്യും. ദുല്‍ഖറിനൊപ്പം അദിതി റാവുവും അഭിനയിച്ച പ്രണയഗാനമാണ് നാളെ വൈകിട്ട് ആറ് മണിക്ക് റിലീസ് ചെയ്യുക. മദന്‍ കര്‍ക്കി വരികള്‍ രചിച്ച ഈ ചിത്രത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത് ഗോവിന്ദ് വസന്ത ആണ്. പ്രേക്ഷകര്‍ക്കുള്ള ദുല്‍ഖര്‍ സല്‍മാന്റെ വാലെന്റൈന്‍സ് ഡേ സമ്മാനം കുറച്ചു നേരത്തെ എത്തുന്നു എന്നതാണ് ഈ ഗാനം കാത്തിരിക്കുന്ന ആരാധകര്‍ പറയുന്നത്. ചിത്രത്തിലെ മറ്റു രണ്ടു ഗാനങ്ങള്‍ കഴിഞ്ഞ ആഴ്ചകളില്‍ റിലീസ് ചെയ്യുകയും മികച്ച പ്രേക്ഷക പ്രതികരണം നേടുകയും ചെയ്തിരുന്നു. അതിലൊന്ന് ദുല്‍ഖര്‍ സല്‍മാന്‍ തന്നെയാലപിച്ച ഗാനവുമായിരുന്നു.

പ്രശസ്ത നൃത്ത സംവിധായിക ആയ ബ്രിന്ദ മാസ്റ്റര്‍ ആദ്യമായി സംവിധാനം ചെയ്ത ഈ റൊമാന്റിക് കോമഡി ചിത്രം രചിച്ചിരിക്കുന്നത് മദന്‍ കര്‍ക്കി ആണ്. അദിതി റാവുവിനെ കൂടാതെ കാജല്‍ അഗര്‍വാളും നായികാ വേഷം ചെയ്യുന്ന ഈ ചിത്രം ജിയോ സ്റ്റുഡിയോയും ഗ്ലോബല്‍ വണ്‍ സ്റ്റുഡിയോയും ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്. മാര്‍ച്ച് മൂന്നിനാണ് ഹേ സിനാമിക റിലീസ് ചെയ്യുന്നത്.

നക്ഷത്ര നാഗേഷ്, മിര്‍ച്ചി വിജയ്, താപ്പ, കൗശിക്, അഭിഷേക് കുമാര്‍, പ്രദീപ് വിജയന്‍ കോതണ്ഡ രാമന്‍, ഫ്രാങ്ക്, സൗന്ദര്യാ, ജെയിന്‍ തോംപ്‌സണ്‍, നഞ്ഞുണ്ടാന്‍, രഘു, സംഗീത, ധനഞ്ജയന്‍, യോഗി ബാബു എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ സ്വന്തം ബാനര്‍ ആയ വേഫേറര്‍ ഫിലിംസ് ആണ് ഈ ചിത്രം കേരളത്തില്‍ പ്രദര്‍ശനത്തിനെത്തിക്കുന്നത്.

 

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

6 days ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

7 days ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

8 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

8 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago