ഷാജി കൈലാസ് – പൃഥ്വിരാജ് സുകുമാരൻ ചിത്രം കടുവയുടെ അവകാശങ്ങൾ വിൽക്കില്ല എന്ന അണിയറ പ്രവർത്തകരുടെ ഉറപ്പ് ഹൈക്കോടതി രേഖപ്പെടുത്തി. ഷൂട്ടിങ്ങ് നിർത്തി വെച്ചുള്ള ഇരിഞ്ഞാലക്കുട മുൻസിഫ് കോടതിയുടെ ഉത്തരവിനെതിരേ ഹൈക്കോടതി ഇടക്കാല ഉത്തരവിറക്കിയിരുന്നു. ആ ഇടക്കാല ഉത്തരവിൻ്റെ കാലാവധി നീട്ടുന്നതിനായാണ് കടുവ സിനിമയുടെ അവകാശങ്ങൾ വിൽക്കില്ല എന്ന തിരക്കഥാകൃത്തിൻ്റെ ഉറപ്പ് ഹൈക്കോടതി രേഖപ്പെടുത്തിയത്. സിനിമയുടെ വിതരണം, ഒറ്റിറ്റി, സാറ്റലൈറ്റ്, ഓവർസീസ് തുടങ്ങി സിനിമയുമായി ബന്ധപ്പെട്ട എല്ലാ അവകാശങ്ങളും ഇതിൽപ്പെടും.
സിനിമ നിര്‍മാതാവും പ്രവാസിയുമായ അനുരാഗ് അഗസ്റ്റസ് നല്‍കിയ സ്വകാര്യ അന്യായം പരിഗണിച്ചാണ് ഷൂട്ടിങ്ങ് നിർത്തി വെച്ചുള്ള ഇരിഞ്ഞാലക്കുട മുൻസിഫ് കോടതിയുടെ ഉത്തരവ് നേരത്തെ പുറത്തുവന്നത്. സബ്കോടതിയുടെ ഉത്തരവ് കഴിഞ്ഞ ഏപ്രിൽ 16നു ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. ഈ സ്റ്റേയാണ് ഇപ്പോൾ നീട്ടിയിരിക്കുന്നത്.
അതിനിടയിൽ കടുവയുടെ രണ്ടാം ഷെഡ്യൂൾ കാഞ്ഞിരപ്പിള്ളിയിൽ ആരംഭിച്ചിരിക്കുകയാണ്. കടുവ നിര്‍മ്മിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ലിസ്റ്റിന്‍ സ്റ്റീഫന്റെ ഉടമസ്ഥതയിലുള്ള മാജിക് ഫ്രെയിംസും ചേര്‍ന്നാണ്. കടുവയുടെ തിരക്കഥ ജിനു വി. എബ്രഹാമിന്റേതാണ്. അടുത്ത വർഷം വിഷു റിലീസായി ചിത്രം തിയറ്ററുകളിലെത്തിക്കാനാണ് ശ്രമം.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…