മനം മയക്കുന്ന സ്റ്റൈലിഷ് ഫോട്ടോഷൂട്ടുമായി ഹണി റോസ് വീണ്ടും; താരത്തിന്റെ ഫോട്ടോസ് കാണാം

ആദ്യ സിനിമയിലൂടെ തന്നെ മലയാളി സിനിമാപ്രേമികളുടെ മനസിൽ ഇടം സ്വന്തമാക്കിയ നടിയാണ് ഹണി റോസ്. അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും മലയാളികളുടെ ഇഷ്ടനടിമാരിൽ ഒരാളായി മാറിയിരിക്കുകയാണ് താരം. 2005. പുറത്തിറങ്ങിയ ബോയ് ഫ്രണ്ട് എന്ന സിനിമയിലൂടെയാണ് ഹണി റോസ് അഭിനയ രംഗത്തേക്ക് എത്തിയതെങ്കിലും അനൂപ് മേനോൻ നായകനായ ട്രിവാൻഡ്രം ലോഡ്ജ് എന്ന സിനിമയിലെ അഭിനയത്തിലൂടെ അഭിനേത്രി എന്ന നിലയിൽ കൃത്യമായ അടയാളപ്പെടുത്തൽ നടത്താൻ ഹണി റോസിന് കഴിഞ്ഞു.

മലയാള സിനിമയിലൂടെ അഭിനയരംഗത്തേക്ക് എത്തിയ താരം പിന്നീട് തമിഴിലും തെലുങ്കിലും സിനിമകൾ ചെയ്തു. 2008ൽ സൗണ്ട് ഓഫ് ബുട്ട് എന്ന സിനിമ ചെയ്ത് ഹണിറോസ് തിരികെ മലയാളത്തിലേക്ക് എത്തി. 2011ൽ ഉപ്പുകണ്ടം ബ്രദേഴ്സ് ബാക്ക് ഇൻ ആക്ഷൻ എന്ന സിനിമയുടെ ഭാഗമായി. ചെറിയ പ്രായത്തിൽ തന്നെ തന്റെ അഭിനയജീവിതം ആരംഭിച്ച ഹണി റോസ് 31 വയസായപ്പോഴേക്കും മലയാളത്തിന് ഒപ്പം തന്നെ തമിഴ്, തെലുങ്ക്, കന്നഡ സിനിമാരംഗത്തും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു കഴിഞ്ഞു. മോഹൻലാൽ ചിത്രമായ മോൺസ്റ്ററിലാണ് നടിയെ അവസാനമായി പ്രേക്ഷകർ ബിഗ് സ്‌ക്രീനിൽ കണ്ടത്. ഇപ്പോഴിതാ താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ഏറെ ശ്രദ്ധേയമാകുകയാണ്. ബ്ലാക്ക് ഡ്രെസ്സിൽ സ്റ്റൈലിഷ് ലുക്കിലാണ് നടി എത്തിയിരിക്കുന്നത്. ജോസ് ചാൾസാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.

തൊടുപുഴയ്ക്ക് അടുത്ത് ഒരു സീറോ മലബാർ കുടുംബത്തിൽ ജനിച്ച ഹണി റോസ് ആലുവ സെന്റ് സേവ്യേഴ്സ് കോളേജിൽ നിന്നാണ് ബിരുദം പൂർത്തിയാക്കിയത്. അതേസമയം, അഭിനയത്തേക്കാൾ തന്റെ ജീവിതത്തെക്കുറിച്ചും വ്യക്തമായ കാഴ്ചപ്പാടുകൾ ഉള്ള വ്യക്തിയാണ് ഹണി. വിവാഹം കഴിക്കില്ലെന്നാണ് ഹണി പറയുന്നത്. അതേസമയം, തനിക്ക് ഷോപ്പിങ്ങ് ഭയങ്കര ഇഷ്ടമാണെന്നും താരം വ്യക്തമാക്കുന്നു. പർദ്ദ ധരിച്ച് ലുലുമാളിൽ കറങ്ങാൻ പോകാറുണ്ടെന്നും താരം വ്യക്തമാക്കി. ഒരിക്കൽ ഷോപ്പിങ്ങിന് പോയപ്പോൾ എതിരെ വന്ന ചേട്ടൻ അസ്സലാമും അലൈക്കും പറഞ്ഞിട്ട് പോയെന്നും ഒരു നിമിഷം താൻ സ്റ്റക്ക് ആയി പോയെന്നും ഹണി പറഞ്ഞു. അവസാനം താങ്ക്യു എന്ന് പറഞ്ഞാണ് അവിടുന്ന് രക്ഷപ്പെട്ടത്. മനസ് സന്തോഷത്തോടെ വെച്ചാൽ തന്നെ മുഖത്തിന് മാറ്റം വരുമെന്നും നന്നായി ഭക്ഷണം കഴിച്ച് വെള്ളം കുടിച്ചാൽ സൗന്ദര്യം നിലനിർത്താമെന്നും ഹണി റോസ് വ്യക്തമാക്കുന്നു.

Webdesk

Share
Published by
Webdesk
Tags: Actress Honey RoseActress Honey Rose shares her dream to direct a movieActresshoney roseaditi raviAishwarya lekshmiAmala paulAnanyaAnaswara rajanAnikha surendranann augustine.Anna benAnsiba HassanAnu sitharaAnupama parameshwarananusreeAparna BalamuraliAparna GopinathArchana KaviAsha sharathBhavana MenonCharmilaDeepti SatiDurga krishnaEsther anilGayathri sureshGeetu MohandasGopikaGrace antonyHoney RoseHoney Rose latest photoshoot by Jose CharlesHoney Rose Latest Photoshoot in SareeHoney Rose lesbianHoney Rose Liplock SceneHoney Rose MovieIsha TalwarJewel MaryJyothirmayiKanihakavya madhavanKeerthy SureshKrishna PrabhaLena KumarMadonna SebastianMalavika menonMalavika MohananMalavika walesmamta mohandasManjima MohanManju WarrierMeenaMeera JasmineMeera nandanMeghana RajmiyaMythiliNamitha PramodNandana varmaNavya NairNazriya NazimNeeraja S DasNikhila vimalNikki galraniNimisha sajayanniranjana anoopNithya MenenNivetha Thomasnyla ushaPadmapriya JanakiramanParvathi NairParvathy Thiruvothupearle maaneyPoornima indrajithprayaga martinPriya VarrierPriyamaniPriyanka NairRaai LaxmiRachana narayanankuttyRachel DavidRajisha vijayanReba Monica JohnRemya NambeesanRima kallingalRoma AsraniSai pallaviSamskruthy ShenoySamvritha AkhilSamyuktha varmaSana AlthafSaniya iyappanSanusha SanthoshShaalin ZoyaShafna NizamShamna kasimShwetha MenonSrinda ArhaanSruthi LakshmiSshivadaSwathi Reddyമനം മയക്കുന്ന സ്റ്റൈലിഷ് ഫോട്ടോഷൂട്ടുമായി ഹണി റോസ് വീണ്ടും; താരത്തിന്റെ ഫോട്ടോസ് കാണാം

Recent Posts

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

2 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

2 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

2 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

2 months ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

2 months ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

2 months ago