ആദ്യ സിനിമയിലൂടെ തന്നെ മലയാളി സിനിമാപ്രേമികളുടെ മനസിൽ ഇടം സ്വന്തമാക്കിയ നടിയാണ് ഹണി റോസ്. അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും മലയാളികളുടെ ഇഷ്ടനടിമാരിൽ ഒരാളായി മാറിയിരിക്കുകയാണ് താരം. 2005. പുറത്തിറങ്ങിയ ബോയ് ഫ്രണ്ട് എന്ന സിനിമയിലൂടെയാണ് ഹണി റോസ് അഭിനയ രംഗത്തേക്ക് എത്തിയതെങ്കിലും അനൂപ് മേനോൻ നായകനായ ട്രിവാൻഡ്രം ലോഡ്ജ് എന്ന സിനിമയിലെ അഭിനയത്തിലൂടെ അഭിനേത്രി എന്ന നിലയിൽ കൃത്യമായ അടയാളപ്പെടുത്തൽ നടത്താൻ ഹണി റോസിന് കഴിഞ്ഞു.
മലയാള സിനിമയിലൂടെ അഭിനയരംഗത്തേക്ക് എത്തിയ താരം പിന്നീട് തമിഴിലും തെലുങ്കിലും സിനിമകൾ ചെയ്തു. 2008ൽ സൗണ്ട് ഓഫ് ബുട്ട് എന്ന സിനിമ ചെയ്ത് ഹണിറോസ് തിരികെ മലയാളത്തിലേക്ക് എത്തി. 2011ൽ ഉപ്പുകണ്ടം ബ്രദേഴ്സ് ബാക്ക് ഇൻ ആക്ഷൻ എന്ന സിനിമയുടെ ഭാഗമായി. ചെറിയ പ്രായത്തിൽ തന്നെ തന്റെ അഭിനയജീവിതം ആരംഭിച്ച ഹണി റോസ് 31 വയസായപ്പോഴേക്കും മലയാളത്തിന് ഒപ്പം തന്നെ തമിഴ്, തെലുങ്ക്, കന്നഡ സിനിമാരംഗത്തും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു കഴിഞ്ഞു. മോഹൻലാൽ ചിത്രമായ മോൺസ്റ്ററിലാണ് നടിയെ അവസാനമായി പ്രേക്ഷകർ ബിഗ് സ്‌ക്രീനിൽ കണ്ടത്.
കരിയറിൻറെ തുടക്കത്തില്‍ സ്ലീവ്‌ലെസ് ടോപ്പുകളും ഷോര്‍ട്‌സുകളും ധരിക്കാന്‍ തനിക്ക് ബുദ്ധിമുട്ട് ആയിരുന്നുവെന്ന് ഹണി റോസ് ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുകയാണ്. ‘ചങ്ക്‌സ്’ എന്ന സിനിമയിലാണ് ആദ്യമായി ഷോര്‍ട്‌സ് ഇട്ട് അഭിനയിച്ചത് എന്നാണ് ഹണി റോസ് പറയുന്നത്. തമിഴില്‍ ആദ്യം സിനിമ ചെയ്യാനായി പോയപ്പോള്‍ തനിക്ക് ഒരു ടോപ്പ് തന്നു. സ്ലീവ്‌ലെസ് ആയിരുന്നു. ഭയങ്കര സങ്കടമായിരുന്നു അത് ഇടാന്‍. താന്‍ അവിടെ വലിയ പ്രശ്‌നം ഉണ്ടാക്കി. ‘സാര്‍ എനിക്ക് സ്ലീവ്‌ലെസ് വേണ്ട സാര്‍, അത് ഞാന്‍ ഇടില്ല’ എന്നൊക്കെ പറഞ്ഞു.
അവരെ സംബന്ധിച്ച് അതെല്ലാം കോമഡി ആയിരിക്കും എന്താണ് ഈ കുട്ടി പറയുന്നത് എന്നായിരിക്കും അവര്‍ ചിന്തിക്കുക. എന്നാല്‍ കുറച്ച് കാലം കഴിഞ്ഞപ്പോള്‍ അതില്‍ എന്ത് കുഴപ്പമാണ് ഉള്ളത് എന്നായി തന്റെ ചിന്ത. ഒരു ഡ്രസ് എന്നതിലപ്പുറം വേറെ ഒന്നുമില്ലെന്ന് ചിന്തിക്കാന്‍ തുടങ്ങി. പക്ഷെ നമ്മുടെ മൈന്‍ഡ് സെറ്റ് അങ്ങനെയാണല്ലോ. അതെല്ലാം നമ്മുടെ കുഴപ്പമാണ്. ഇതിന്റെ പേരില്‍ തമിഴില്‍ വര്‍ക്ക് ചെയ്യുമ്പോള്‍ കുറേ ചീത്ത വരെ കേട്ടിട്ടുണ്ട്. നിങ്ങള് മൂടി പുതച്ച് വന്ന് അഭിനയിക്കാം എന്നാണോ വിചാരിച്ചത് എന്നൊക്കെ അവര്‍ തന്നോട് ചോദിച്ചിട്ടുണ്ട്. തമിഴ് ഇന്‍ഡസ്ട്രിയെ കുറിച്ച് അന്ന് തനിക്ക് അറിവില്ലായിരുന്നു. ആരെങ്കിലും പറയുന്നത് കേട്ടിട്ടാകും പോയി അഭിനയിക്കുക. അതില്‍ ചെല്ലുമ്പോഴാണ് ഗ്ലാമറസായ വേഷങ്ങള്‍ ധരിക്കണം എന്നൊക്കെ അറിയുക. സിനിമയില്‍ അഭിനയിക്കാനുള്ള കരാര്‍ ഒപ്പിട്ട ശേഷമായിരിക്കും ഇതൊക്കെ ഉണ്ടാവുക.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…