ആദ്യ ചിത്രത്തിലൂടെ തന്നെ മലയാള സിനിമ യുവനായകന്മാരില്‍ ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ നടനാണ് ദുല്‍ഖര്‍ സല്‍മാന്‍. സെക്കന്‍ഡ് ഷോ എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച താരം കുറഞ്ഞ കാലം കൊണ്ട് തന്നെ നിരവധി ചിത്രങ്ങളില്‍ നായകനായി തിളങ്ങിയി. അതില്‍ പല ചിത്രങ്ങളും വലിയ ഹിറ്റുകള്‍ ആയിരുന്നു. താരപുത്രന്‍ എന്ന ലേബലില്‍ അല്ലാതെ തന്നെ യുവാക്കളുടെ മനസ്സില്‍ സ്ഥാനം നേടാന്‍ താരത്തിന് വളരെ വേഗം കഴിഞ്ഞു. സ്വന്തം പ്രയത്‌നവും കഴിയും തന്നെയാണ് ദുല്‍ഖറിനെ അതിനു സഹായിച്ചത്. മലയാളത്തിനു പുറമെ തമിഴ് ഹിന്ദി തുടങ്ങിയ ഭാഷകളിലും തന്റെ കഴിവ് തെളിയിച്ച താരമാണ് ദുല്‍ഖര്‍. താരത്തിന് ഇന്ന് പിറന്നാള്‍ ദിനം ആണ്.
വിവാഹശേഷമാണ് ദുല്‍ഖര്‍ സിനിമയില്‍ എത്തുന്നത്. അന്നുമുതല്‍ എന്നും സപ്പോര്‍ട്ടായി കൂടെ നില്‍ക്കുന്ന ആളാണ് അമാല്‍. തന്റെയും തന്റെ കുടുംബത്തിന്റെയും എല്ലാ വിശേഷങ്ങളും താരം ആരാധകരുമായി പങ്കുവെക്കാറുണ്ട്. അധികം പരിചയമില്ലാത്ത രണ്ട് പേര്‍ പരിചയമില്ലാത്ത രാജ്യത്തേയ്ക്ക് ഹണിമൂണിന് പോയതിനെ കുറിച്ചാണ് താരം ഇപ്പോള്‍ പങ്കുവച്ചിരിക്കുന്നത്. ഇരുവരുടെയും ഹണിമൂണ്‍ വിശേഷങ്ങള്‍ ഇതിനോടകം തന്നെ ശ്രദ്ധ നേടിക്കഴിഞ്ഞു.
‘അറേഞ്ച്ഡ് മാര്യേജ് ആയിരുന്നു ഞങ്ങളുടേത്. വിവാഹത്തിന് ശേഷം തീവ്രമായി പ്രണയിക്കുകയായിരുന്നു. അറേഞ്ചിഡ് മാര്യേജിലും പ്രണയമുണ്ട്. ആ ബന്ധത്തില്‍ വല്ലാത്തൊരു പുതുമയുണ്ട്. വിവാഹത്തോടെയാണ് അവിടെ പ്രണയം തുടങ്ങുന്നത്. വിവാഹത്തിന് മുന്‍പ് ഞങ്ങള്‍ക്ക് രണ്ട് പേര്‍ക്കും തങ്ങളെ കുറിച്ച് അധികമൊന്നും അറിയില്ലായിരുന്നെ’ന്നും ദുല്‍ഖര്‍ പറയുന്നു.
‘ആഫ്രിക്കയാണ് ഞങ്ങള്‍ ഹണിമൂണിന് വേണ്ടി തിരഞ്ഞെടുത്തത്. തിരിച്ചു വരുമ്പോള്‍ ഞങ്ങളുടെ ഫ്‌ലൈറ്റിന് എന്തോ തകരാറ് പറ്റിയതിനെ തുടര്‍ന്ന് തിരിച്ച് ഇറക്കി. ഒട്ടുമിക്ക യാത്രക്കാരും പേടിച്ച് പോയി. ഞാന്‍ ആ സമയം അമാലിനോട് ചോദിച്ചു. പേടിയുണ്ടോ എന്ന്… ഇല്ലായെന്നാണ് പറഞ്ഞത്. ഒരു പ്രതിസന്ധിയില്‍ പ്രിയപ്പെട്ടവര്‍ കൂടെയുണ്ടെങ്കില്‍ നമ്മളെ അത് ബാധിക്കില്ലെന്ന് കേട്ടിട്ടുണ്ട്. പക്ഷെ ഞാന്‍ നേരില്‍ കാണുന്നത് ആദ്യമായിട്ടാണ്’ എന്നായിരുന്നു അമാലിന്റെ മറുപടി. ദുല്‍ഖറിന് ഭക്ഷണത്തിനോടുള്ള ഇഷ്ടത്തെ കുറിച്ച് താന്‍ അറിഞ്ഞത് അവിടെ വെച്ചാണെന്നും അമാല്‍ പറഞ്ഞു. സാധാരണ സിനിമക്കാര്‍ അധികം ഭക്ഷണം കഴിക്കില്ലെന്ന് കേട്ടിട്ടുണ്ട്. എന്നാല്‍ അവിടത്തെ ഭക്ഷണം ആസ്വദിച്ച് കഴിക്കുന്ന ദുല്‍ഖറിനെ ആണ് കണ്ടതെന്നും അമാല്‍ പറയുന്നു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…