കോവിഡ് വൻ പ്രതിസന്ധി തീർത്തപ്പോഴും തിയറ്ററുകളിൽ ചിത്രം റിലീസ് ചെയ്യാനുള്ള ഉറച്ച തീരുമാനമായിരുന്നു ‘ഹൃദയം’ സിനിമയുടെ അണിയറപ്രവർത്തകർ എടുത്തത്. ജനുവരി 21ന് ചിത്രം റിലീസ് ചെയ്യുകയും ചെയ്തു. ആളുകൾ തിയറ്ററുകളിലേക്ക് എത്തുമോ എന്ന ആശങ്കയെല്ലാം ആദ്യദിവസം തന്നെ ഇല്ലാതായി. കണ്ടവർ ഒന്നുകൂടെ ഹൃദയം കാണാൻ ടിക്കറ്റ് എടുത്തു. ഇപ്പോൾ നിറഞ്ഞ തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ് ഹൃദയം.
കേരളത്തിൽ മാത്രമല്ല തമിഴ് നാട്ടിലും ഹൃദയത്തിന് മികച്ച സ്വീകരണമാണ് ലഭിച്ചത്. ചിത്രം റിലീസ് ചെയ്ത് ഒമ്പതു ദിവസത്തിനുള്ളിൽ ഒരു കോടിക്ക് മേൽ നേട്ടമാണ് ഹൃദയം സ്വന്തമാക്കിയത്. മലയാളത്തിൽ നിന്ന് തമിഴ് നാട്ടിൽ എത്തി ഒരു കോടിക്ക് മുകളിൽ ഗ്രോസ് കളക്ഷൻ നേടുന്ന നാലാമത്തെ നടനാണ് പ്രണവ് മോഹൻലാൽ. നേരത്തെ ഈ നേട്ടം സ്വന്തമാക്കിയ നടൻമാർ മോഹൻലാൽ, നിവിൻ പോളി. ദുൽഖർ സൽമാൻ എന്നിവരാണ്.
പ്രണവ് മോഹൻലാൽ, ദർശൻ രാജേന്ദ്രൻ, കല്യാണി പ്രിയദർശൻ എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് ഹൃദയം. കോവിഡ് സമയത്ത് ചിത്രം തിയറ്ററുകളിൽ റിലീസ് ചെയ്തതിൽ തനിക്ക് നഷ്ടം തോന്നുന്നില്ലെന്നും തിയറ്ററിൽ പ്രേക്ഷകരുണ്ടെന്നും നിർമാതാവ് വിശാഖ് സുബ്രഹ്മണ്യം നേരത്തെ പറഞ്ഞിരുന്നു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…