Categories: MalayalamNews

ബ്ലോക്ക്ബസ്റ്റർ ഓപ്പണിങ്ങുമായി ഹൃദയം; ഹൗസ്ഫുൾ ഷോകൾക്ക് പിന്നാലെ ചിത്രത്തിന് എക്സ്ട്രാ ഷോകളും

വിനീത് ശ്രീനിവാസൻ മാജിക് പ്രേക്ഷകരിലേക്ക് വീണ്ടും എത്തിച്ചുകൊണ്ട് ഹൃദയം ഇന്ന് തീയറ്ററുകളിൽ എത്തിയിരിക്കുകയാണ്. ഒരു വിനീത് ശ്രീനിവാസൻ ചിത്രമെന്ന നിലയിലും, അതുപോലെ പ്രണവ് മോഹൻലാൽ ചിത്രമെന്ന നിലയിലും സിനിമ പ്രേമികളും ആരാധകരും ഏറെ കാത്തിരുന്ന ഒരു ചിത്രമാണ് ഹൃദയം. ഒരുപക്ഷെ കേരളത്തിലെ യുവ പ്രേക്ഷകർ ഇത്രയും കൂടുതൽ കാത്തിരുന്ന മറ്റൊരു മലയാള ചിത്രം ഈ അടുത്ത കാലത്തെങ്ങും ഉണ്ടായിട്ടില്ല. വിനീത് ശ്രീനിവാസൻ എന്ന സംവിധായകനിൽ ഉള്ള അവരുടെ വിശ്വാസം ആണത്. അദ്ദേഹം തന്നെ രചിച്ചു സംവിധാനം ചെയ്ത ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് മെരിലാൻഡ് സിനിമാസിന്റെ ബാനറിൽ വിശാഖ് സുബ്രമണ്യമാണ്.

ഒരുപാട് വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷമാണു മെരിലാൻഡ് എന്ന പ്രശസ്ത ബാനറിൽ ഒരു സിനിമ വരുന്നത് എന്ന പ്രത്യേകതയുമുണ്ട്. പ്രണവ് മോഹൻലാൽ, വിനീത് ശ്രീനിവാസൻ, കല്യാണി പ്രിയദർശൻ, വിശാഖ് സുബ്രമണ്യം തുടങ്ങി മലയാള സിനിമയിലെ പ്രശസ്തരുടെ പുതിയ തലമുറയുടെ ഒരു സംഗമം കൂടിയാണ് ഹൃദയം. അതോടൊപ്പം തന്റെ പ്രതിഭ കൊണ്ട് ഇതിനോടകം ശ്രദ്ധ നേടിയ ദർശന രാജേന്ദ്രൻ കൂടി ചേരുന്നതോടെ ഹൃദയം കാത്തിരിക്കാൻ പ്രേക്ഷകർക്ക് കാരണങ്ങളേറെയായിരുന്നു. വമ്പൻ ഹിറ്റായ ഇതിന്റെ ടീസർ, ട്രൈലെർ എന്നിവയും ട്രെൻഡ് സെറ്ററുകൾ ആയി മാറിയ ഇതിലെ ഗാനങ്ങളും ആ പ്രതീക്ഷകൾക്കും കാത്തിരിപ്പിനും ആക്കം കൂട്ടി.

ഗംഭീര റിപ്പോർട്ടാണ് ചിത്രത്തിന് ലഭിച്ചുക്കൊണ്ടിരിക്കുന്നത്. 450ലേറെ തീയറ്ററുകളിൽ പ്രദർശനത്തിനെത്തിയ ചിത്രത്തിന് നിരവധി ഹൗസ്‌ഫുൾ ഷോകളാണ് ഇന്ന് നടന്നിരിക്കുന്നത്. കൂടാതെ പ്രേക്ഷകരുടെ അഭ്യർത്ഥന മാനിച്ച് ഇതുവരെ അമ്പതിലേറെ എക്സ്ട്രാ ഷോകളും ചിത്രത്തിന് ആഡ് ചെയ്‌തിട്ടുണ്ട്‌. പ്രണവ് മോഹൻലാലിൻറെ കരിയർ ബെസ്റ്റ് പ്രകടണമെന്നാണ് ചിത്രം കണ്ടിറങ്ങിയ പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. മേക്കിങ്ങിലെ വിനീത് ശ്രീനിവാസൻ മാജിക് തന്നെയാണ് ദൈർഘ്യമേറിയതായിട്ടും പ്രേക്ഷകരെ പിടിച്ചിരുത്തുന്ന ഘടകങ്ങളിൽ ഒന്ന്.

ഒരു വിനീത് ശ്രീനിവാസൻ ചിത്രമെന്ന നിലയിലും, അതുപോലെ പ്രണവ് മോഹൻലാൽ ചിത്രമെന്ന നിലയിലും സിനിമ പ്രേമികളും ആരാധകരും ഏറെ കാത്തിരുന്ന ഒരു ചിത്രമാണ് ഹൃദയം. ഒരുപക്ഷെ കേരളത്തിലെ യുവ പ്രേക്ഷകർ ഇത്രയും കൂടുതൽ കാത്തിരുന്ന മറ്റൊരു മലയാള ചിത്രം ഈ അടുത്ത കാലത്തെങ്ങും ഉണ്ടായിട്ടില്ല. വിനീത് ശ്രീനിവാസൻ എന്ന സംവിധായകനിൽ ഉള്ള അവരുടെ വിശ്വാസം ആണത്. അദ്ദേഹം തന്നെ രചിച്ചു സംവിധാനം ചെയ്ത ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് മെരിലാൻഡ് സിനിമാസിന്റെ ബാനറിൽ വിശാഖ് സുബ്രമണ്യമാണ്. ഒരുപാട് വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷമാണു മെരിലാൻഡ് എന്ന പ്രശസ്ത ബാനറിൽ ഒരു സിനിമ വരുന്നത് എന്ന പ്രത്യേകതയുമുണ്ട്. പ്രണവ് മോഹൻലാൽ, വിനീത് ശ്രീനിവാസൻ, കല്യാണി പ്രിയദർശൻ, വിശാഖ് സുബ്രമണ്യം തുടങ്ങി മലയാള സിനിമയിലെ പ്രശസ്തരുടെ പുതിയ തലമുറയുടെ ഒരു സംഗമം കൂടിയാണ് ഹൃദയം. അതോടൊപ്പം തന്റെ പ്രതിഭ കൊണ്ട് ഇതിനോടകം ശ്രദ്ധ നേടിയ ദർശന രാജേന്ദ്രൻ കൂടി ചേരുന്നതോടെ ഹൃദയം കാത്തിരിക്കാൻ പ്രേക്ഷകർക്ക് കാരണങ്ങളേറെയായിരുന്നു. വമ്പൻ ഹിറ്റായ ഇതിന്റെ ടീസർ, ട്രൈലെർ എന്നിവയും ട്രെൻഡ് സെറ്ററുകൾ ആയി മാറിയ ഇതിലെ ഗാനങ്ങളും ആ പ്രതീക്ഷകൾക്കും കാത്തിരിപ്പിനും ആക്കം കൂട്ടി.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

3 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

3 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

8 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago