ഒരിടവേളയ്ക്കു ശേഷം പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍, ദര്‍ശന എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ചിത്രമാണ് ഹൃദയം. ചിത്രത്തിന്റെ വസ്ത്രാലങ്കാരം നിര്‍വഹിച്ചത് ദിവ്യ ജോര്‍ജ് ആണ്.
10 വര്‍ഷമായി വസ്ത്രാലങ്കാര മേഖലയിലുള്ള ദിവ്യ ഒരു ബ്രേക്കിനുശേഷമാണ് കുഞ്ഞെല്‍ദോ എന്ന മൂവി ചെയ്തത്. ആ സിനിമയുടെ ക്രിയേറ്റീവ് ഡയറക്ടര്‍ വിനീത് ആയിരുന്നു. സിനിമയില്‍ 12 വിവാഹങ്ങള്‍ ഉണ്ടായിരുന്നു. അതും പല മതത്തില്‍പ്പെട്ട, സംസ്‌കാരത്തില്‍പ്പെട്ട വിവാഹങ്ങള്‍. ഇനി വേണമെങ്കില്‍ എനിക്കും സിനിമയുടെ ആര്‍ട്ട് ഡയറക്ടര്‍ അശ്വിനിക്കും ഏതു വെഡ്ഡിങ് വേണമെങ്കിലും ഏറ്റെടുക്കാം. അത്ര എക്‌സ്പീരിയന്‍സ് ആയെന്ന് ദിവ്യ പറയുന്നു.
ബ്രാന്‍ഡുമായി ബന്ധപ്പെട്ട് യാതൊരു നിബന്ധനകളോ ആവശ്യങ്ങളോ ഉള്ള വ്യക്തിയല്ല പ്രണവ്. സിനിമയ്ക്ക് വേണ്ടത് എന്താണോ അതു ധരിക്കുക എന്നതാണ് അദ്ദേഹത്തിന്റെ രീതി. ഹൃദയത്തിന്റെ ഭാഗമായ എല്ലാ ആര്‍ട്ടിസ്റ്റുകളും അങ്ങനെയായിരുന്നു. ഓരോരുത്തര്‍ക്കും എന്തു ലുക്ക് ആണ് വേണ്ടതെന്നു മുന്‍പേ നിശ്ചയിച്ചിരുന്നു. അതിന് അനുസരിച്ച് നിറവും ഡ്രസ്സുമൊക്കെ നമ്മള്‍ തിരഞ്ഞെടുക്കും. ട്രയലില്‍ എന്തെങ്കിലും അളവ് വ്യത്യാസം ഉണ്ടെങ്കില്‍ മാത്രം മാറ്റം വരുത്തും. അങ്ങനെ കല്യാണിയും ദര്‍ശനയും ഉള്‍പ്പടെ എല്ലാവരും മികച്ച സഹകരണവും പിന്തുണയുമാണ് നല്‍കിയത്.
ആദ്യ പകുതിയില്‍ നിരവധി പയ്യന്മാര്‍ ഉണ്ട്. ഒരു മലയാളി ഗ്യാങ്, തമിഴ് ഗ്യാങ് അങ്ങനെ. ഇവരെ എല്ലാവരെയും മനസ്സിലാകണം. എല്ലാവരും സുന്ദരന്മാരായിരിക്കണം. പ്രണവിനെ മാത്രം വേറിട്ടു നിര്‍ത്തരുത് എന്നായിരുന്നു വിനീത് എന്നോടു പറഞ്ഞത്. അതായത് ആരെയും വസ്ത്രം കൊണ്ട് കൂടുതല്‍ നന്നാക്കുകയോ മോശമാക്കുകയോ വേണ്ട. വ്യക്തിപരമായി എനിക്കും അതാണു താല്‍പര്യം. ഉദാഹരണത്തിന്. അശ്വത് ലാല്‍ ആണ് പ്രണവിന്റെ സുഹൃത്തിനെ അവതരിപ്പിക്കുന്നത്. പ്രണവിനൊപ്പം അയാള്‍ എപ്പോഴുമുണ്ട്. എന്നാല്‍ കോമഡിയാണ് ചെയ്യുന്നത് എന്നതു കൊണ്ട് അവന് അത്ര നല്ല വസ്ത്രം നല്‍കാതിരിക്കുക എന്നത് ശരിയായ രീതിയല്ല. സിനിമയിലെ എല്ലാവരും കാഴ്ചയില്‍ നന്നായി ഇരിക്കണം എന്നതായിരുന്നു വിനീതിന്റെ ആവശ്യം. അതു നടപ്പിലാക്കാന്‍ ശ്രമിച്ചു. അതു സാധിച്ചു എന്നു തന്നെയാണ് എന്റെ വിശ്വാസം’, ദിവ്യ പറയുന്നു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…