യുവതാരം പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രം ഹൃദയം ബോക്സ് ഓഫീസ് കീഴടക്കി മുന്നേറുന്നു. നായകനായി എത്തിയ മൂന്നാമത്തെ ചിത്രം തന്നെ അമ്പതുകോടി ക്ലബിൽ എത്തിച്ചിരിക്കുകയാണ് താരം. മലയാളത്തിൽ നിന്ന് അമ്പതുകോടി ക്ലബിൽ എത്തിയ അപൂർവം ചില ചിത്രങ്ങളിൽ ഇടം നേടിയിരിക്കുകയാണ് വിനീത് ശ്രീനിവാസൻ രചനയും സംവിധാനവും നിർവഹിച്ച പ്രണവ് മോഹൻലാൽ നായകനായ ‘ഹൃദയം’ എന്ന ചിത്രം. ഇന്ത്യയിൽ നിന്ന് 30 കോടിയോളം ഹൃദയം സ്വന്തമാക്കിയപ്പോൾ വിദേശത്തു നിന്ന് 21 കോടിയോളം രൂപയാണ് ഇതുവരെയുള്ള ഗ്രോസ്.
മോഹൻലാൽ നായകനായി എത്തിയ ലൂസിഫർ, പുലിമുരുകൻ എന്നീ ചിത്രങ്ങളാണ് ഇതുവരെ നൂറുകോടി ക്ലബിൽ ഇടം നേടിയിട്ടുള്ളത്. പ്രേമം, ദൃശ്യം, എന്ന് നിന്റെ മൊയ്തീൻ, ഒപ്പം, ടു കൺട്രീസ്, പുലി മുരുകൻ, ഒടിയൻ, കായംകുളം കൊച്ചുണ്ണി, ഞാൻ പ്രകാശൻ, ലൂസിഫർ, കുറുപ്പ് എന്നിവയാണ് ഹൃദയത്തിനു മുമ്പ് അമ്പതുകോടി ക്ലബിൽ ഇടം നേടിയ ചിത്രങ്ങൾ.
ഇതു മാത്രമല്ല വിദേശരാജ്യങ്ങളിലും ഹൃദയം റെക്കോഡുകൾ സ്വന്തമാക്കിയിരിക്കുകയാണ്. ഓസ്ട്രേലിയയിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മലയാളചിത്രം എന്ന റെക്കോഡാണ് ഹൃദയം സ്വന്തമാക്കിയത്. വിനീത് ശ്രീനിവാസന്റെ കഥയും തിരക്കഥയും സംവിധാനവും ഒപ്പം പ്രണവ് മോഹൻലാൽ, ദർശന രാജേന്ദ്രൻ, കല്യാണി പ്രിയദർശൻ എന്നിവരുടെ മികച്ച പ്രകടനവുമാണ് ഹൃദയം സിനിമയുടെ മികവ്. ഹെഷാം അബ്ദുൾ വഹാബ് സംഗീതം നൽകിയ ഗാനങ്ങളും മികച്ചതായി നിന്നു. മെരിലാൻഡ് സിനിമാസിന്റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യം ആണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…