പ്രണവ് മോഹൻലാൽ, കല്യണി പ്രിയദർശൻ, ദർശന രാജേന്ദ്രൻ എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ‘ഹൃദയം’ തിയറ്ററുകളിൽ റിലീസ് ചെയ്തിരിക്കുകയാണ്. കോവിഡ് പ്രതിസന്ധിക്ക് ഇടയിലും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. സിനിമ കണ്ടിറങ്ങിയവർ ഒറ്റ സ്വരത്തിൽ പടം ‘സൂപ്പർ’ എന്നാണ് അഭിപ്രായപ്പെട്ടത്. ‘ഹൃദയം’ ഹൃദയം കീഴടക്കിയെന്നും കിടു മൂവിയാണെന്നും ചിത്രം കണ്ടിറങ്ങിയവർ പറഞ്ഞു.
ചിത്രത്തിൽ പ്രണവ് മോഹൻലാൽ മികച്ച അഭിനയമാണ് കാഴ്ച വെച്ചിരിക്കുന്നതെന്നും പ്രണവ് ആരാധകർക്ക് അഭിമാനിക്കാമെന്നുമാണ് ഒരു പ്രേക്ഷകൻ അഭിപ്രായപ്പെട്ടത്. കേരളത്തിൽ ഏകദേശം 450 ന് മുകളിൽ സ്ക്രീനുകളിലാണ് ഹൃദയം റിലീസ് ചെയ്തത്. താരപുത്രൻമാരാൽ സമ്പന്നമായ സിനിമ കൂടുയാണ് വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയം. മോഹൻലാൽ – പ്രിയദർശൻ – ശ്രീനിവാസൻ കൂട്ടുകെട്ട് ഒരു കാലത്ത് മലയാളികൾക്ക് അത്രമേൽ പ്രിയപ്പെട്ടതായിരുന്നു. ഹൃദയത്തിലൂടെ അടുത്ത തലമുറ ഒന്നിച്ച് എത്തി എന്ന പ്രത്യേകതയും ഉണ്ട്. ശ്രീനിവാസന്റെ മകൻ വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രിയദർശന്റെ മകൾ കല്യാണി പ്രിയദർശൻ, മോഹൻലാലിന്റെ മകൻ പ്രണവ് മോഹൻലാൽ എന്നിവരും ഒന്നിച്ചെത്തുന്നു. ഒരുപാട് വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷമാണു മെരിലാൻഡ് എന്ന പ്രശസ്ത ബാനറിൽ ഒരു സിനിമ വരുന്നത് എന്ന പ്രത്യേകതയുമുണ്ട്.
സോഷ്യൽ മീഡിയയിലും ഹൃദയം സിനിമയെക്കുറിച്ച് മികച്ച അഭിപ്രായങ്ങളാണ് ‘ഹൃദയം’ സിനിമയെക്കുറിച്ച് നിറയുന്നത്. സംവിധായകൻ എന്ന നിലയിൽ വിനീത് ശ്രീനിവാസന്റെ മികച്ച ചിത്രവും അഭിനേതാവ് എന്ന നിലയിൽ പ്രണവ് മോഹൻലാലിന്റെ ഏറ്റവും മികച്ച ചിത്രവുമാണ് ‘ഹൃദയം’ എന്ന് സോഷ്യൽ മീഡിയയിൽ നിരൂപകർ കുറിച്ചു. ‘സിനിമയുടെ പേര് പോലെ തന്നെ ഹൃദയം കൊണ്ട് കാണേണ്ടതും ഹൃദയത്തിലേക് കേറുന്നന്നതുമായ ഒരു വിനീത് ശ്രീനിവാസൻ മാജിക്’ എന്നാണ് ഒരു പ്രേക്ഷകൻ സിനിമയെ വിശേഷിപ്പിച്ചത്.
‘ചലച്ചിത്രസംവിധാനത്തിന്റെ മർമ്മമറിയുന്ന ഒരച്ഛന്റെ മകൻ, അഭിനയകലയുടെ മർമ്മമറിയുന്ന ഒരച്ഛന്റെ മകന് നൽകുന്ന പുതിയ തുടക്കം.’ എന്നാണ് മറ്റൊരു പ്രേക്ഷകൻ ഹൃദയം സിനിമയെ വിശേഷിപ്പിച്ചത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…