വിനീത് ശ്രീനിവാസന്‍ രചിച്ചു സംവിധാനം ചെയ്ത പുതിയ ചിത്രമായ ഹൃദയം ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ ചര്‍ച്ചാ വിഷയം എന്ന് വേണമെങ്കില്‍ നമ്മുക്ക് പറയാം. യുവ താരം പ്രണവ് മോഹന്‍ലാല്‍ നായകനായി എത്തുന്ന ഈ ചിത്രം ഇന്ന് മലയാളി പ്രേക്ഷകര്‍ ഏറ്റവും കൂടുതല്‍ കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ഒന്നായി മാറിക്കഴിഞ്ഞു. പതിനഞ്ചു പാട്ടുകള്‍ ഉള്ള ഇതിലെ എല്ലാ ഗാനങ്ങളും സൂപ്പര്‍ ഹിറ്റുകളാണ് എന്നതാണ് മറ്റൊരു പ്രത്യേകത. ഇത്രയും ഗംഭീരമായ ഒരു മ്യൂസിക് ആല്‍ബം മലയാള സിനിമയില്‍ ഈ അടുത്തകാലത്തെങ്ങും വന്നിട്ടില്ല എന്നതാണ് പ്രേക്ഷകരുടെ അഭിപ്രായം. ഇപ്പോഴിതാ അവരെ വീണ്ടും ആവേശം കൊള്ളിച്ചു കൊണ്ട് ചിത്രത്തിന്റെ ട്രൈലെര്‍ കൂടി ഇന്ന് റിലീസ് ചെയ്തിരിക്കുകയാണ്.
റിലീസ് ആയ നിമിഷം മുതല്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ് ആണ് ഹൃദയം ട്രൈലെര്‍. പ്രണവ് മോഹന്‍ലാല്‍ എന്ന നടന്‍ സോഷ്യല്‍ മീഡിയയുടെ ഹൃദയം കവര്‍ന്നു എന്ന് തന്നെ പറയാം. ഒരു ക്യാമ്പസ് ചിത്രമായും, പ്രണയ ചിത്രമായും, ഫീല്‍ ഗുഡ് ഡ്രാമ ആയുമെല്ലാം പ്രേക്ഷകരെ ആകര്‍ഷിക്കുന്ന ഒരു ചിത്രമായിരിക്കും ഹൃദയം എന്ന സൂചനയാണ് ഇതിന്റെ ട്രൈലെര്‍ നല്‍കുന്നത്. പാട്ടും തമാശയും അല്പം ആക്ഷനും ഒപ്പം പ്രണയവും വൈകാരിക നിമിഷങ്ങളുമെല്ലാം ഈ ചിത്രത്തിന്റെ ഭാഗമാണെന്നും ട്രൈലെര്‍ കാണിച്ചു തരുന്നു. ഏതായാലും ഇപ്പോള്‍ ഈ സിനിമ എത്താനുള്ള കാത്തിരിപ്പിലാണ് യുവ പ്രേക്ഷകരും പ്രണവ് ആരാധകരും.
മെറിലാന്‍ഡ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യംനിര്‍മ്മിച്ച ഈ ചിത്രത്തിന് സംഗീതം ഒരുക്കിയത് ഹിഷാം അബ്ദുല്‍ വഹാബ് ആണ്. കല്യാണി പ്രിയദര്‍ശന്‍, ദര്‍ശന രാജേന്ദ്രന്‍, വിജയ രാഘവന്‍, അജു വര്‍ഗീസ് എന്നിവരും ഒട്ടേറെ പുതുമുഖങ്ങളും അഭിനയിച്ചിരിക്കുന്ന ഈ ചിത്രത്തിന് കാമറ ചലിപ്പിച്ചത് വിശ്വജിത്തും എഡിറ്റ് ചെയ്തത് രഞ്ജന്‍ അബ്രഹാമും ആണ്. ഒരുപാട് വര്‍ഷങ്ങള്‍ക്കു ശേഷം മെരിലാന്‍ഡ് സിനിമാസിന്റെ ബാനറില്‍ പുറത്തു വരുന്ന ചിത്രം കൂടിയാണ് ഹൃദയം.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…