Categories: Malayalam

“ഞാന്‍ ആന്‍റപ്പന്‍ അല്ലെടാ, ആണപ്പന്‍ ആണെടാാ” പല നടന്മാരും ചെയ്യാൻ മടിച്ച കഥാപാത്രത്തെ ചങ്കൂറ്റത്തോടെ വിജയിപ്പിച്ച റോഷൻ ആൻഡ്രൂസ്, നിങ്ങൾക്ക് കൈയടികൾ

മലയാളത്തിന്റെ പ്രിയ താരം മഞ്ജുവാര്യരെ പ്രധാന കഥാപാത്രമാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ചിത്രമാണ് പ്രതി പൂവൻ കോഴി.ചിത്രത്തിൽ റോഷൻ ആൻഡ്രൂസ് തന്നെയാണ് മറ്റൊരു പ്രധാന കഥാപാത്രമായ ആന്റപ്പനെയും അവതരിപ്പിച്ചത്.ഉണ്ണി ആർ ആണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചത്.ഇന്നലെ റിലീസിനെത്തിയ ചിത്രത്തിന് അതിഗംഭീര റിപ്പോർട്ടുകളാണ് ലഭിക്കുന്നത്.

ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റുകൾ ഒന്ന് റോഷൻ ആൻഡ്രൂസ് അവതരിപ്പിച്ച ആന്റപ്പൻ എന്ന കഥാപാത്രം തന്നെയാണ്.ആദ്യമായി ബിഗ് സ്‌ക്രീനിൽ റോഷൻ ആൻഡ്രൂസ് എത്തിയപ്പോൾ പ്രേക്ഷകർക്ക് ലഭിച്ചത് മറ്റൊരു അതിഗംഭീര നടനെ തന്നെയാണ്.അത്രമേൽ ശക്തമായാണ് ആന്റപ്പൻ എന്ന കഥാപാത്രമായി റോഷൻ ആൻഡ്രൂസ് നിറഞ്ഞടിയത്.മലയാള സിനിമയിലെ പല പ്രമുഖ താരങ്ങളും നോ പറഞ്ഞ കഥാപാത്രമായിരുന്നു ചിത്രത്തിലെ ആന്റപ്പൻ എന്ന കഥാപാത്രം. ഒടുവിൽ ഇനി ആരെയും നോക്കണ്ട, സ്വയം ചെയ്യാം എന്ന തീരുമാനം എടുക്കുകയായിരുന്നു റോഷൻ ആൻഡ്രൂസ്.ആ തീരുമാനം അക്ഷരാർത്ഥത്തിൽ ശരി വെക്കുന്ന അതിഗംഭീര പ്രകടനമാണ് റോഷൻ ആൻഡ്രൂസ് ആന്റപ്പനായി നടത്തിയത്.
മുഖത്ത് നിറയുന്ന ആ ക്രൗര്യം തന്നെ മതി ആ കഥാപാത്രത്തിന്റെ പ്രാധാന്യം മനസ്സിലാക്കുവാൻ.സംവിധായകനായി ഇതിനോടകം കഴിവ് തെളിയിച്ച റോഷൻ ആൻഡ്രൂസ്, നിങ്ങൾക്ക് മലയാള സിനിമയിലെ എണ്ണം പറഞ്ഞ മികച്ച സ്വഭാവ നടന്മാരുടെ നിരയിലേക്ക് സ്വാഗതം .

ചിത്രം ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് നിർമിച്ചത്. ജി ബാലമുരുകന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് സംഗീതമൊരുക്കുന്നത് ഗോപി സുന്ദറാണ്. മഞ്ജു വാര്യരുടെ തിരിച്ചുവരവിന് കാരണമായ ചിത്രമായിരുന്നു.’ഹൗ ഓൾഡ് ആർ യു’.ചിത്രം സംവിധാനം ചെയ്തിരുന്നതും റോഷൻ ആൻഡ്രൂസ് തന്നെയായിരുന്നു.ഏറെ കാലത്തിന് ശേഷം വീണ്ടും റോഷൻ ആൻഡ്രൂസുമായി മഞ്ജു വാര്യർ ഒന്നിക്കുകയാണ് ഈ ചിത്രത്തിലൂടെ.കായംകുളം കൊച്ചുണ്ണിയുടെ വലിയ വിജയത്തിന് ശേഷം റോഷനും നിർമാതാവ് ഗോകുലം കോപാലനും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേക കൂടിയുണ്ട് പ്രതി പൂവൻ കോഴിക്ക്.

കോട്ടയത്തെ ഒരു ടെക്‌സ്റ്റൈൽ ഷോപ്പിലെ തൂപ്പുകാരിയായ ഷീബ, ജീവനക്കാരികളായ റോസമ്മ, മാധുരി എന്നിവരുടെ ജീവിതങ്ങളിലൂടെയാണ് കഥ കടന്ന് പോകുന്നത്. ഇവരുടെ ജീവിതത്തിലേക്ക് ആന്റപ്പൻ, എസ് ഐ ശ്രീനാഥ്, ഗോപി എന്നിവരും കടന്ന് വരുന്നു. അത് അവരുടെ ജീവിതത്തെ തന്നെ മാറ്റി മറിക്കുന്നു. തകർന്നു പോകാതെ, തളർന്നു വീഴാതെ അതിനെ അവർ നേരിടുന്ന മനസ് നിറഞ്ഞ് കൈയ്യടിപ്പിക്കുന്ന തുടർന്നുള്ള കാഴ്ച്ചകളാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഹൗ ഓൾഡ് ആർ യുവിലെ നിരുപമയേക്കാൾ കൂടുതൽ മാർക്ക് സംവിധായകൻ തന്നെ നേരത്തെ മധുരയ്ക്ക് നൽകിയിട്ടുണ്ട്. അത് ശരി വെക്കുന്ന ഒരു പ്രകടനമാണ് മഞ്ജു വാര്യരും നടത്തിയിരിക്കുന്നത് എന്ന് ആ കഥാപാത്രത്തിന് ലഭിക്കുന്ന കൈയ്യടികൾ തന്നെ ഉറപ്പ് തരുന്നുണ്ട്. മഞ്ജു വാര്യരുടെ കരിയർ ബെസ്റ്റ് കഥാപാത്രങ്ങളുടെ ലിസ്റ്റ് എടുത്താൽ അതിൽ ചേർത്ത് വെക്കാവുന്ന ഒരു കഥാപാത്രം തന്നെയാണ് മാധുരി. കരുത്തിന്റെ പര്യായമായി ഉറച്ച മനോബലത്തോടെയും ആത്മവിശ്വാസത്തോടെയുമുള്ള മാധുരിയിലേക്കുള്ള മഞ്ജുവിന്റെ പകർന്നാട്ടമാണ് പ്രേക്ഷകരേയും ഏറെ ആകർഷിച്ചത്.

നായികാ – നായകൻ ചിത്രമല്ല എന്നതിനാൽ തന്നെ പ്രതി പൂവൻകോഴിയിൽ പ്രാധാന്യം എപ്പോഴും തിരക്കഥക്ക് തന്നെയാണ്. പറയേണ്ടതെല്ലാം ഒട്ടും മടി കൂടാതെ പറയേണ്ട രീതിയിൽ തന്നെ പറഞ്ഞിട്ടുണ്ട് എന്നത് തന്നെയാണ് തിരക്കഥയുടെ ബലം. ഉണ്ണി ആറിൽ നിന്നും പ്രേക്ഷകർ പ്രതീക്ഷിക്കുന്നൊരു ക്വാളിറ്റിയുണ്ട്. അത് അതിന്റെ മനോഹാരിതയിൽ തന്നെ അദ്ദേഹം കൈകാര്യവും ചെയ്തിട്ടുണ്ട്. ജി. ബാലമുരുകൻ ക്യാമറ ചലിപ്പിച്ച ഈ ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചത് ഗോപി സുന്ദറാണ്. രണ്ടും ഒന്നിനൊന്ന് മികച്ചു നിൽക്കുന്നു. ശ്രീകർ പ്രസാദിന്റെ അനുഭവസമ്പത്തേറിയ എഡിറ്റിംഗും ചിത്രത്തെ കൂടുതൽ മികച്ചതാക്കി. അമ്മമാരും സഹോദരിമാരും പെൺമക്കളുമെല്ലാം തീർച്ചയായും കണ്ടിരിക്കേണ്ട ഈ ചിത്രം അവർക്കൊപ്പം എല്ലാ ‘പൂവൻകോഴി’കളും കൂടി കണ്ടിരിക്കേണ്ട ചിത്രമാണ്.

Webdesk

Recent Posts

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

11 hours ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

2 weeks ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

3 weeks ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

3 weeks ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

3 weeks ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

4 weeks ago