അല്ലു അർജുൻ നായകനാകുന്ന അടുത്തചിത്രത്തിൽ വില്ലൻ വേഷത്തിൽ എത്താൻ ഒരുങ്ങുകയാണ് വിജയ് സേതുപതി. സുകുമാർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ അഭിനയിക്കാനായി 1.5 കോടിയാണ് പ്രതിഫലത്തുകയായ് സേതുപതി ആവശ്യപ്പെട്ടിരിക്കുന്നതെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. താരം ആവശ്യപ്പെട്ട തുക തന്നെ നൽകാൻ നിർമ്മാതാക്കൾ തീരുമാനിച്ചതായും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.
രയലസീമ, നെല്ലോര്‍ എന്നീ പ്രദേശങ്ങളിലെ മണല്‍ മാഫിയയെ ആധാരമാക്കി എത്തുന്ന ചിത്രത്തിൽ നടി രശ്മിക മന്ദാനയാണ് നായികയായി എത്തുന്നത്. ചിത്രം നിർമ്മിക്കുന്നത് മൈത്രി മൂവീസും മുട്ടംസെട്ടി മീഡിയയും ചേര്‍ന്നാണ്. രജനികാന്ത് ചിത്രമായ ‘പേട്ട’യിലും വില്ലൻ വേഷത്തിൽ താരം എത്തിയിരുന്നു . ‘സെയ് റാ നരംസിംഹ റെഡ്ഡി’ ആണ് താരത്തിന്റെ റിലീസായ ഒടുവിലത്തെ ചിത്രം.
ലോകേഷ് കനകരാജ് ഒരുക്കുന്ന വിജയ് ചിത്രത്തിലും വിജയ് സേതുപതി എത്തുന്നുണ്ട്.
തമിഴ് സിനിമയിൽ ഏറ്റവും കൗതുകമേറുന്ന ഒരു കോമ്പിനേഷനാണ് വിജയ്-വിജയ് സേതുപതി കൂട്ടുകെട്ട്. ഇനി അത് ബിഗ്സ്ക്രീനിൽ കാണുവാൻ സാധിക്കും എന്ന ആഹ്ലാദത്തിലാണ് പ്രേക്ഷകർ. വിജയ്ക്കൊപ്പം വിജയസേതുപതി എത്തുകയാണ് പുതിയ ചിത്രത്തിലൂടെ. മാനഗരം, കൈത്തി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ലോകേഷ് സംവിധാനം ചെയ്യുന്ന വിജയുടെ അറുപത്തിനാലാമത് ചിത്രത്തിലാണ് ഈ കോമ്പിനേഷൻ
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…