മുന്‍ കോണ്‍ഗ്രസ് മന്ത്രി സുഖ്‌ദേവ് പെന്‍സി ബോളിവുഡ് താരം കങ്കണ റണാവത്ത് വെറും ഐറ്റം ഡാന്‍സറാണെന്ന് പറഞ്ഞ് ആക്ഷേപിച്ചതിന് കിടിലൻ മറുപടി കൊടുത്ത് നടി. ഐറ്റം ഡാന്‍സ് കളിക്കാന്‍ താന്‍ ദീപികയോ, ആലിയയോ അല്ല എന്നായിരുന്നു കങ്കണയുടെ മറുപടി. തന്റെ ട്വിറ്ററിലൂടെയാണ് താരം പ്രതികരിച്ചത്.ബോളിവുഡില്‍ ഐറ്റം ഡാന്‍സ് കളിക്കാന്‍ വിസമ്മതിച്ച നടിയാണ് താന്‍. ഖാന്‍, കുമാര്‍ എന്നീ വമ്ബന്‍ ഹീറോകള്‍ക്കൊപ്പം സിനിമ ചെയ്യാന്‍ വിസമ്മതിച്ച നടി. അതിനാല്‍ തന്നെ സിനിമയിലെ പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും എന്നോട് വെറുപ്പാണെന്നും കങ്കണ ട്വീറ്റില്‍ പറയുന്നു.
‘ഈ വിഡ്ഡി ആരായാലും ശരി ഞാന്‍ ദീപികയോ കത്രീനയോ ആലിയയോ അല്ലെന്ന് അയാള്‍ക്ക് അറിയുമോ? ഐറ്റം ഡാന്‍സ് ചെയ്യാന്‍ വിസമ്മതിച്ച ഒരേ ഒരു നടിയാണ് ഞാന്‍, അതുപോലെ ഖാന്‍മാരുടെയും കുമാറിന്റെയും ബിഗ് ഹീറോ സിനിമ ചെയ്യാന്‍ വിസമ്മതിച്ച നടിയാണ്. അതോടെയാണ് ബുള്ളിവുഡ് ഗ്യാങ്ങിലെ പുരുഷന്മാരും സ്ത്രീകളും എനിക്ക് എതിരായത്. ഞാനൊരു രജ്പുത് സ്ത്രീയാണ്. ഞാന്‍ എന്റെ അരക്കെട്ട് ഇളക്കില്ല,ഞാന്‍ എല്ലൊടിക്കും’. കര്‍ഷക സമരത്തെ കങ്കണ വിമര്‍ശിച്ചതിനെ തുടര്‍ന്നായിരുന്നു പന്‌സെയുടെ പ്രതികരണം. കങ്കണയെ പോലെ ഐറ്റം ഡാന്‍സുകാരിയായ ഒരു സ്ത്രീക്ക് പ്രതിഷേധിക്കുന്നവരുടെ ആത്മാഭിമാനം എന്താണെന്ന് അറിയില്ല എന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്.
പെന്‍സയുടെ ട്വീറ്റ് വൈറലായതോടെയാണ് കങ്കണ മറുപടിയുമായി രംഗത്തെത്തിയത്.കര്‍ഷക സമരത്തിന്റെ ആരംഭം മുതലെ കങ്കണ കേന്ദ്ര സര്‍ക്കാരിനെ പിന്തുണച്ചാണ് രംഗത്തെത്തിയത്. സമാധനപരമായി സമരം ചെയ്യുന്ന കര്‍ഷകരെ കങ്കണ തീവ്രവാദികളെന്നാണ് വിളിച്ചത്. ഇതേ തുടര്‍ന്ന് നിരവധി വിമര്‍ശനങ്ങളും താരം ഏറ്റുവാങ്ങിയിരുന്നു. തനിക്ക് ഇതേ തുടര്‍ന്ന് പല ബ്രാന്റുകളുടെ അമ്ബാസിഡര്‍ പതവി നഷ്ടമായെന്നും കങ്കണ ട്വീറ്റ് ചെയ്തിരുന്നു. എങ്കിലും കേന്ദ്ര സര്‍ക്കാരിനെ പിന്തുണച്ചും, കര്‍ഷകര്‍ക്കെതിരെ വിദ്വേഷം പരത്തുന്നതുമായി നിരവധി ട്വീറ്റുകളാണ് കങ്കണ ഈ കാലയളവില്‍ ചെയ്തത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…