ഒട്ടുമിക്ക സിനിമാ താരങ്ങളും ഫിറ്റ്നസിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ച്ചയ്ക്കും തയ്യാറാകാത്തവരാണ്, അതെ പോലെ തന്നെയാണ് മലയാളത്തിൻെറ പ്രിയ യുവനടൻ ഉണ്ണി മുകുന്ദനും . കഴിഞ്ഞ മാസങ്ങൾക്ക് മുൻപ് മേപ്പടിയാന്‍ എന്ന ചിത്രത്തിനായി ഉണ്ണി ഭാരം വര്‍ധിപ്പിച്ചത് വളരെ ഏറെ ശ്രദ്ധനേടിയിരുന്നു.
വളരെ ഒരു അത്ഭുതമെന്ന് പറയാം ചിത്രികരണം പൂര്‍ത്തിയായതിന് ശേഷം അമിത ഭാരം കുറയ്ക്കാനും ആ പഴയ രൂപത്തിലേക്ക് മടങ്ങാനും ഉണ്ണി മുകുന്ദന്‍ തീരുമാനിച്ചു. അതിനായി കഴിഞ്ഞ മൂന്ന് മാസമായി വളരെ കഠിനമായ ശ്രമത്തിലാണ് താരം. നിലവിൽ ഇപ്പോള്‍ തന്റെ ഡയറ്റ് പ്ലാനും ഫിറ്റ്നസ് ചാര്‍ട്ടും ആരാധകര്‍ക്കായി ഉണ്ണി പങ്കുവയ്ക്കുകയാണ്. തന്റെ ഭക്ഷണക്രമത്തെക്കുറിച്ച് കുറിപ്പ് പങ്കുവെച്ച താരം, അത് കൊണ്ട് തന്നെ ഈ നിമിഷം വരെ അതില്‍ യാതൊരു വിട്ടുവീഴ്ചയുമുണ്ടായിട്ടില്ലെന്നും പറയുന്നു.
ഉണ്ണി മുകുന്ദന്റെ കുറിപ്പ് ഇങ്ങനെ…..
‘ഇന്ന് ഡയറ്റിലെ എന്റെ അവസാന ദിവസമായിരുന്നു! എന്റെ പ്രോമിസ് കാത്തുസൂക്ഷിക്കാന്‍ സഹായിച്ചതിന് നിങ്ങള്‍ ഓരോരുത്തര്‍ക്കും നന്ദി പറയണം. നിങ്ങളെല്ലാവരും പരിവര്‍ത്തന വീഡിയോയാണ് കാത്തിരിക്കുന്നതെന്ന് എനിക്കറിയാം, പക്ഷെ ഞാന്‍ ഫോട്ടോയും പോസ്റ്റ് ചെയ്യുന്നില്ല. പകരം ഈ 3 മാസക്കാലം എന്റെ രക്ഷകനായിരുന്ന ഭക്ഷണക്രമം പങ്കിടുന്നതാണ് നല്ലതെന്ന് ഞാന്‍ കരുതുന്നു. ഞാന്‍ 4 വ്യത്യസ്ത ഭക്ഷണരീതികള്‍ പരീക്ഷിച്ചു, എന്റെ ശരീരം പ്രതികരിക്കുന്നതിന് അനുസരിച്ച് അവ മാറ്റിക്കൊണ്ടിരുന്നു! കഴിഞ്ഞ 3 മാസത്തിനിടയില്‍ ഒരൊറ്റ ചീറ്റ് ഡേ ഇല്ലാതെ ഞാന്‍ പിന്തുടര്‍ന്ന വളരെ മനോഹരമായ ഒരു ഭക്ഷണ ക്രമമാണിത്.
ഡയറ്റ് നോക്കുകയാണെങ്കില്‍ വെജിറ്റേറിയനും നോണ്‍ വെജിറ്റേറിയനുമായ ഭക്ഷ്യവസ്തുക്കളുടെ ഒരു മിശ്രിതം ഞാന്‍ കുറിച്ചിട്ടുണ്ടെന്ന് നിങ്ങള്‍ക്ക് കാണാന്‍ കഴിയും. നിങ്ങള്‍ക്ക് ഇത് പരീക്ഷിക്കാം, കുറച്ച് കാര്യങ്ങള്‍ ഇവിടെയും അവിടെയും കുറയ്ക്കാം, പക്ഷേ സ്ഥിരമായിരിക്കുക. എന്നെ പ്രചോദിപ്പിച്ചതിന് നന്ദി! എന്റെ പരിവര്‍ത്തന വെല്ലുവിളിയെക്കുറിച്ച് ഓരോ ദിവസവും എന്നെ ഓര്‍മ്മിപ്പിച്ചതിന് നന്ദി! ഒരു നല്ല ശരീരത്തിന് മാത്രമല്ല, ജീവിതത്തിലെ എന്തിനും ഏതിനും വേണ്ടി ഒരാള്‍ക്ക് അവന്റെ / അവളുടെ ലക്ഷ്യങ്ങള്‍ നേടാനുള്ള കാഴ്ചപ്പാടും വിശ്വാസവും ഉണ്ടായിരിക്കണം. ചിന്തകള്‍ വാക്കുകളായും വാക്കുകള്‍ പ്രവൃത്തികളായും മാറുന്നു. ഏറ്റവും പ്രധാനമായി, സ്വപ്നം കാണുക . ലക്ഷ്യം വയ്ക്കുക . നേടുക ️..’
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…