Categories: ActorCelebrities

മത്സരിക്കണമെന്ന് എനിക്ക് ആഗ്രഹമില്ല, ഞാൻ തൃശൂരില്‍ നില്‍ക്കണമെന്നാണ് പ്രധാനമന്ത്രി ആഗ്രഹിക്കുന്നത്

പ്രമുഖ നടൻ സുരേഷ് ഗോപിയ്ക്ക് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ട എന്നു തന്നെയാണ്  നിലപാട്.  അതെ പോലെ ഒരു പ്രധാനപ്പെട്ട  കാര്യംമെന്തെന്നാൽ വിശ്രമം നിര്‍ദേശിച്ചതിനാല്‍  ഉടന്‍ തന്നെ പ്രചാരണ പരിപാടികൾക്ക്  ഇറങ്ങാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ നേതാക്കള്‍ വളരെ  നിര്‍ബന്ധിച്ചതുകൊണ്ട് മാത്രമാണ് മത്സരിക്കുന്നതെന്നും പാര്‍ട്ടി നാല് മണ്ഡലങ്ങളാണ് മുന്നോട്ട് വെച്ചത്. പക്ഷേ പ്രധാനമന്ത്രിക്ക് ഞാന്‍ തൃശൂരില്‍ തന്നെ നില്‍ക്കണമെന്നായിരുന്നു  ഏറ്റവും കൂടുതൽ ആഗ്രഹമെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.

suresh gopi.new
suresh gopi

സുരേഷ് ഗോപിയ്ക്ക്   ലതിക സുഭാഷിന്റെ പ്രതിഷേധം വളരെയധികം വേദന ഉണ്ടാക്കിയെന്ന്  പറഞ്ഞു. എന്നെക്കാള്‍ ചെറുപ്പമാണ് ലതിക. മുടി മുഴുവന്‍ മുറിച്ചിട്ടാണ് എന്റെ അമ്മയെ അവസാനമായി ഞാന്‍ കാണുന്നത്. അതുകൊണ്ട് തന്നെ വളരെ സങ്കടം തോന്നി.ഇനി എങ്ങനെ 33% സംവരണത്തെക്കുറിച്ചു പാര്‍ലമെന്റില്‍ സംസാരിക്കാന്‍ കോണ്‍ഗ്രസിന്  കഴിയുമെന്നും അദ്ദേഹം ചോദിച്ചു. ഇപ്പോൾ ജോഷി സംവിധാനം ചെയ്യുന്ന പാപ്പന്‍ എന്ന സിനിമയുടെ ചിത്രീകരണത്തിലാണ് നടന്‍. ഈ സിനിമയ്ക്ക് ശേഷം  മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന ഒറ്റകൊമ്പന്‍ ചിത്രീകരണം തുടങ്ങും. നിധിന്‍ രണ്‍ജി പണിക്കരുടെ കാവലിന്റെ ഷൂട്ടിങ് പൂര്‍ത്തിയാക്കി. അതിന്റെ തന്നെ  ഡബ്ബിങ് ജോലികളും സുരേഷ് ഗോപിക്ക് പൂര്‍ത്തീകരിക്കേണ്ടതുണ്ട്.

Editor

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

2 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

2 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

8 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago