മലയാള സിനിമാ രംഗത്തിൽ നിരവധി ആരാധകരുള്ള യുവ നടിമാരാണ് ഐശ്വര്യ ലക്ഷ്മിയും അന്ന ബെന്നും. ഇരുവരുടെയും പരസ്പരമുള്ള മനസ്സ് നിറഞ്ഞ സ്നേഹവും അതെ പോലെയുള്ള ആരാധനയും തുറന്നു പറയുന്ന അന്നയുടെയും ഐശ്വര്യയുടെയും ഇന്‍സ്റ്റഗ്രാമിലെ സംഭാഷണമാണ് ഇപ്പോള്‍ ഏറ്റവും കൂടുതൽ ശ്രദ്ധ നേടുന്നത്. അന്ന പങ്കുവച്ച ഒരു ചിത്രത്തിനു താഴെയാണ് ഐശ്വര്യയുടെ കമന്റ്.
“നീ അതിസുന്ദരിയാണ്, ഞാനെപ്പോഴും നിന്നെ വായ്നോക്കുന്നു, ഇപ്പോഴിതാ അക്കാര്യം പരസ്യമാക്കുന്നു,” എന്നാണ് ഐഷു കുറിക്കുന്നത്. എങ്കില്‍ നമ്മുടെ വികാരങ്ങള്‍ ഒന്നു തന്നെ, ഞാനും ഈ സുന്ദരിയെ നോക്കാറുണ്ടെന്ന് അന്നയും മറുപടി നല്‍കുന്നു.പല കമ്പനികളും തെറ്റായ സൗന്ദര്യസങ്കല്‍പ്പങ്ങളിലൂടെ ആളുകളുടെ അപകര്‍ഷതാബോധത്തെയാണ് മാര്‍ക്കറ്റ് ചെയ്യുന്നതെന്നും എന്നാല്‍ നമ്മളോരുത്തരും യൂണീക് ആണെന്നതാണ് സത്യമെന്നുമാണ് അന്ന ഇന്‍സ്റ്റഗ്രാം കുറിപ്പില്‍ പങ്കുവയ്ക്കുന്നത്.
വളരെ കുറഞ്ഞ കാലയളവ് കൊണ്ട് തന്നെ ശ്രദ്ധേയമായ ചിത്രങ്ങളിലൂടെ ആസ്വാദകരുടെ ഇഷ്ടം നേടിയ നടികളാണ് ഇരുവരും. ബെന്നി പി നായരമ്പലത്തിന്റെ മകളായ അന്ന കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിലൂടെയാണ് സിനിമാ ലോകത്തേക്കെത്തുന്നത്. ആദ്യ ചിത്രത്തില്‍ തന്നെ മിന്നും പ്രകടനമാണ് അന്ന കാഴ്ച വച്ചത്. ഹെലന്‍ എന്ന തന്റെ രണ്ടാമത്തെ ചിത്രത്തിലും മികച്ച പ്രകടനം കാഴ്ച വച്ച അന്ന ഏറെ നിരൂപക പ്രശംസ നേടിയിരുന്നു. കുമ്ബളങ്ങി നൈറ്റ്സ്, ഹെലന്‍, കപ്പേള എന്നിങ്ങനെ മൂന്നു ചിത്രങ്ങള്‍ മാത്രമാണ് ഇതുവരെ അന്നയുടേതായി പുറത്തിറങ്ങിയതെങ്കിലും മലയാളത്തെ സംബന്ധിച്ച് ഏറെ പ്രതീക്ഷ സമ്മാനിക്കുന്ന യുവനടിയാണ് അന്ന ഇന്ന്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…