വളരെ മികച്ച ക്യാരക്ടര്‍ റോളുകളിലൂടെയാണ് മോളിവുഡില്‍ തിളങ്ങിയ താരമാണ് ബിനു പപ്പു. ഓപ്പറേഷൻ ജാവയിലൂടെ മിന്നുന്ന പ്രകടനമാണ് താരം കാഴ്ചവെച്ചത്. അതെ പോലെ സഖാവ്, പുത്തന്‍പണം, രൗദ്രം, ഗപ്പി, ഹെലന്, ഹലാല്‍ ലവ് സ്റ്റോറി ഉള്‍പ്പെടെയുളള സിനിമകളിലെ വളരെ ശ്രദ്ധേയമായ കഥാ പാത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് ബിനു.ഒരു കാലത്ത് മലയാള സിനിമയുടെ മികച്ച നടനായിരുന്ന കുതിരവട്ടം പപ്പുവിന്റെ മകനായ നടന് സഹസംവിധായകനായും സിനിമകളില്‍ പ്രവര്‍ത്തിച്ചിരുന്നു.
അച്ഛന്റെ അഡ്രസില്‍ ഇന്നേവരെ എവിടെയും കയറിപ്പറ്റാന്‍ ശ്രമിച്ചിട്ടില്ലെന്ന് സ്റ്റാര്‍ ആന്‍ഡ് ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ നടന് പറഞ്ഞിരുന്നു. അച്ഛന്റെ അഡ്രസില്‍ ഇന്നവരെ എവിടെയും കയറിപ്പറ്റാന്‍ ഞാന്‍ ശ്രമിച്ചിട്ടില്ല, അച്ഛന്റെ കൂടെ പ്രവര്‍ത്തിച്ചവരെ കാണുമ്ബോള്‍ അവര്‍ സ്നേഹത്തോടെ പെരുമാറാറുണ്ട്.മമ്മൂക്കയൊക്കെ ആ സ്നേഹം പ്രകടിപ്പിച്ചത് അനുഭവിച്ചപ്പോള്‍ സന്തോഷം തോന്നിയിട്ടുണ്ട്, നടന് പറയുന്നു. അച്ഛന്റെ കാലത്തുളളവര് പപ്പുചേട്ട്റെ മകന് എന്ന് പറഞ്ഞ് ചേര്‍ത്തുനിര്‍ത്തുമ്പോൾ അദ്ദേഹത്തിനൊപ്പം അഭിനയിച്ചവരുടെ മക്കള്‍ പപ്പുവിന്റെ മകന് എന്ന നിലയില്‍ സൗഹൃദവും തരാറുണ്ട്.
എന്നാല്‍ അച്ഛന്റെ മകനല്ലേ ഇരിക്കട്ടെ എന്ന് പരിഗണിച്ചല്ല ആരും കഥാ പാത്രത്തെ തരരുത്. അങ്ങനെയുളള വേഷത്തില്‍ എനിക്ക് തീരെ താല്പര്യവുമില്ല. കാരണം എല്ലാ മേഖലയും പോലെയല്ല സിനിമ. നമ്മള് ആ അഡ്രസില്‍ കയറിപ്പറ്റാന്‍ ശ്രമിച്ചാല്‍ ഒന്നോ രണ്ടോ തവണ ആളുകള്‍ ക്ഷമിക്കും. പിന്നെ പണിയറിയാത്തവനെയും കൊണ്ടുളള അധിക ബാധ്യത സ്വയം ഏറ്റെടുത്തതുപോലെയാവും.അത് അച്ഛന്റെ ക്രെഡിബിലിറ്റിയെ ആണ് ബാധിക്കുക. അദ്ദേഹത്തിന്റെ പേരിന് ഒരു കോട്ടവും തട്ടാന്‍ പാടില്ല. അതുകൊണ്ട് എന്റെ അഭിനയവും സിനിമയോടുളള ആത്മാര്‍ത്ഥയും ബോധ്യപ്പെടുന്നവര്‍ വിളിക്കും.