Categories: ActressCelebrities

എന്റെ അച്ഛന്റെ മേൽവിലാസം ഞാൻ ഒന്നിന് വേണ്ടിയും ഉപയോഗിച്ചിട്ടില്ല, മനസ്സ് തുറന്ന് ബിനു പപ്പു

വളരെ മികച്ച ക്യാരക്ടര്‍ റോളുകളിലൂടെയാണ്  മോളിവുഡില്‍  തിളങ്ങിയ താരമാണ് ബിനു പപ്പു. ഓപ്പറേഷൻ ജാവയിലൂടെ മിന്നുന്ന പ്രകടനമാണ് താരം കാഴ്ചവെച്ചത്. അതെ പോലെ  സഖാവ്, പുത്തന്‍പണം, രൗദ്രം, ഗപ്പി, ഹെലന്‍, ഹലാല്‍ ലവ് സ്റ്റോറി ഉള്‍പ്പെടെയുളള സിനിമകളിലെ വളരെ ശ്രദ്ധേയമായ കഥാ പാത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് ബിനു.ഒരു കാലത്ത് മലയാള സിനിമയുടെ മികച്ച നടനായിരുന്ന കുതിരവട്ടം പപ്പുവിന്‌റെ മകനായ നടന്‍ സഹസംവിധായകനായും സിനിമകളില്‍ പ്രവര്‍ത്തിച്ചിരുന്നു.

binu pappu

അച്ഛന്‌റെ അഡ്രസില്‍ ഇന്നേവരെ എവിടെയും കയറിപ്പറ്റാന്‍ ശ്രമിച്ചിട്ടില്ലെന്ന് സ്റ്റാര്‍ ആന്‍ഡ് ഒരു  മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ നടന്‍ പറഞ്ഞിരുന്നു. അച്ഛന്‌റെ അഡ്രസില്‍ ഇന്നവരെ എവിടെയും കയറിപ്പറ്റാന്‍ ഞാന്‍ ശ്രമിച്ചിട്ടില്ല, അച്ഛന്‌റെ കൂടെ പ്രവര്‍ത്തിച്ചവരെ കാണുമ്ബോള്‍ അവര്‍ സ്‌നേഹത്തോടെ പെരുമാറാറുണ്ട്.മമ്മൂക്കയൊക്കെ ആ സ്‌നേഹം പ്രകടിപ്പിച്ചത് അനുഭവിച്ചപ്പോള്‍ സന്തോഷം തോന്നിയിട്ടുണ്ട്, നടന്‍ പറയുന്നു. അച്ഛന്‌റെ കാലത്തുളളവര്‍ പപ്പുചേട്ട്‌റെ മകന്‍ എന്ന് പറഞ്ഞ് ചേര്‍ത്തുനിര്‍ത്തുമ്പോൾ  അദ്ദേഹത്തിനൊപ്പം അഭിനയിച്ചവരുടെ മക്കള്‍ പപ്പുവിന്‌റെ മകന്‍ എന്ന നിലയില്‍ സൗഹൃദവും തരാറുണ്ട്.

binu

എന്നാല്‍ അച്ഛന്‌റെ മകനല്ലേ ഇരിക്കട്ടെ എന്ന് പരിഗണിച്ചല്ല ആരും കഥാ പാത്രത്തെ തരരുത്.  അങ്ങനെയുളള വേഷത്തില്‍ എനിക്ക് തീരെ താല്‍പര്യവുമില്ല. കാരണം എല്ലാ മേഖലയും പോലെയല്ല സിനിമ. നമ്മള്‍ ആ അഡ്രസില്‍ കയറിപ്പറ്റാന്‍ ശ്രമിച്ചാല്‍ ഒന്നോ രണ്ടോ തവണ ആളുകള്‍ ക്ഷമിക്കും. പിന്നെ പണിയറിയാത്തവനെയും കൊണ്ടുളള അധിക ബാധ്യത സ്വയം ഏറ്റെടുത്തതുപോലെയാവും.അത് അച്ഛന്‌റെ ക്രെഡിബിലിറ്റിയെ ആണ് ബാധിക്കുക. അദ്ദേഹത്തിന്‌റെ പേരിന് ഒരു കോട്ടവും തട്ടാന്‍ പാടില്ല. അതുകൊണ്ട് എന്റെ അഭിനയവും സിനിമയോടുളള ആത്മാര്‍ത്ഥയും ബോധ്യപ്പെടുന്നവര്‍ വിളിക്കും.

Editor

Recent Posts

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

6 days ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

3 weeks ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

3 weeks ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

3 weeks ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

3 weeks ago

പ്രേക്ഷകശ്രദ്ധ നേടി ‘വർഷങ്ങൾക്ക് ശേഷം’, തിയറ്ററുകളിൽ കൈയടി നേടി ‘നിതിൻ മോളി’

യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…

4 weeks ago