പ്രേക്ഷകർക്ക് അവരുടെ ജീവിതത്തോട് ചേർത്ത് നിർത്താവുന്ന നിരവധി സിനിമകൾ സമ്മാനിച്ച സംവിധായകനാണ് രഞ്ജിത്ത് ശങ്കർ. പാസ്സഞ്ചർ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ തന്നെ സമൂലമായൊരു മാറ്റം കൊണ്ടുവരുവാനും അദ്ദേഹത്തിന് സാധിച്ചു. സുരേഷ് ഗോപിയെ തന്റെ രണ്ടു സിനിമകളിൽ അഭിനയിക്കുവാൻ വേണ്ടി സമീപിച്ചെങ്കിലും നടക്കാതെ പോയ കാര്യം പങ്ക് വെച്ചിരിക്കുകയാണ് രഞ്ജിത്ത് ശങ്കർ.
എന്റെ തുടക്കക്കാലത്ത് എനിക്ക് എത്തിച്ചേരുവാൻ എളുപ്പം സാധിച്ചിരുന്ന സൂപ്പർസ്റ്റാറാണ് സുരേഷേട്ടൻ. 2008ൽ ഞാൻ ഓഫീസിലേക്ക് ഡ്രൈവ് ചെയ്‌ത് പോകുമ്പോൾ അദ്ദേഹത്തെ ഫോൺ വിളിച്ചു. ഞാൻ പോകുന്ന ആ വഴിയിൽ തന്നെ ഷൂട്ട് നടക്കുന്നുണ്ടെന്നും ഇപ്പോൾ വന്നാൽ കാണാമെന്ന ലളിതമായ ഉത്തരമാണ് അദ്ദേഹം നൽകിയത്. പാസ്സഞ്ചറിൽ ഒരു ഗസ്റ്റ് റോളിന് വേണ്ടിയാണ് അന്ന് അദ്ദേഹത്തെ കാണാൻ പോയത്. പക്ഷേ അത് നടന്നില്ല. അർജുനൻ സാക്ഷിയിൽ ഫിറോസ് മൂപ്പനാകാൻ വേണ്ടിയും അദ്ദേഹത്തോട് സംസാരിച്ചിരുന്നു. എന്തുകൊണ്ടോ അതും നടന്നില്ല. അവസാനം തിരുവനന്തപുരത്ത് അദ്ദേഹത്തിന്റെ വസതിയിൽ വെച്ച് അദ്ദേഹത്തെ കണ്ടു. അന്ന് ജീവിതത്തെയും രാഷ്ട്രീയത്തേയും സിനിമയെക്കുറിച്ചുമെല്ലാം വളരെയേറെ സംസാരിച്ചു. ആ സമയത്ത് ഞാൻ ഡയറ്റിങ്ങിലായിരുന്നു. ഡയറ്റ് ഫുഡാണ് ഞാൻ കഴിക്കുന്നതെന്നും അദ്ദേഹം ഉറപ്പ് വരുത്തി. ഇനിയുമേറെ മനോഹരവും സമ്പന്നവുമായ വർഷങ്ങൾ പ്രിയപ്പെട്ട സുരേഷേട്ടന്റെ ജീവിതത്തിൽ ഉണ്ടാകട്ടെ.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…