പൂർണിമയും അതെ പോലെ ഇന്ദ്രജിത്തും അഭിനയജീവിതത്തിലേക്ക് പോയപ്പോൾ ഇരുവരുടെയും മകൾ പ്രാര്‍ത്ഥന എത്തിയത് സംഗീത ലോകത്താണ്. സ്വരമാധുര്യത്തിലൂടെ പ്രാര്‍ത്ഥന ചെറുപ്രായത്തില്‍ തന്നെ അനവധി ആരാധകരെ നേടിയെടുത്തു. സോഷ്യല്‍ മീഡിയയില്‍ പ്രാര്‍ത്ഥനയുടെ പാട്ടുകളും ഡബ്സ്മാഷ് വീഡിയോകള്‍ക്കും വലിയൊരു ആരാധക സമൂഹം തന്നെയുണ്ട്.
View this post on Instagram
പ്രാര്‍ത്ഥന അമ്മ പൂർണിമയെ പോലെ തന്നെ ഫാഷനിലും വളരെ മുന്നിലാണ്. ഈ അടുത്ത സമയത്ത് പ്രാര്‍ത്ഥനയുടെ പുത്തന്‍ ഹെയര്‍ സ്റ്റൈല്‍ ചിത്രങ്ങള്‍ വൈറലായിരുന്നു. ഒരു മകളെന്നതിലുപരി പൂര്‍ണിമയുടെ ഏറ്റവും അടുത്ത സുഹൃത്ത് കൂടിയാണ് പ്രാര്‍ത്ഥന. മകളുടെ പുതിയ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുകയാണ് പൂര്‍ണിമ. ‘ഐ ലവ് യൂ പാത്തൂ’ എന്നാണ് പൂര്‍ണിമ ഫൊട്ടോകള്ക്കൊപ്പം കുറിച്ചിരിക്കുന്നത്. മോഹന്‍ലാല്‍, ടിയാന്, കുട്ടന്‍പിള്ളയുടെ ശിവരാത്രി, ഹെലെന് തുടങ്ങിയ ചിത്രങ്ങളില്‍ പ്രാര്‍ത്ഥന ഗാനം ആലപിച്ചിട്ടുണ്ട്.
View this post on Instagram
ഈ അടുത്ത സമയത്ത് ഹിന്ദിയിലും പ്രാര്‍ത്ഥന അരങ്ങേറ്റം കുറിച്ചിരുന്നു. ബിജോയ് നമ്ബ്യാര്‍ സംവിധാനം ചെയ്ത ‘തായ്ഷി’നു വേണ്ടി ‘രേ ബാവ്രെ’ എന്ന പാട്ടാണ് പ്രാര്‍ത്ഥന പാടിയത്. ഗോവിന്ദ് വസന്തയാണ് പാട്ടിന്റെ സംഗീതസംവിധായകന്.ഹിന്ദിയില്‍ ആദ്യമായി പാടിയ പ്രാര്‍ത്ഥനയ്ക്ക് അഭിനന്ദനങ്ങളുമായി പൃഥ്വിരാജും എത്തിയിരുന്നു. “എന്ത് മനോഹരമായ പാട്ടാണ് പാത്തു! ബിജോയ് നമ്പിയാർ, ഗോവിന്ദ് വസന്ത, ‘തായ്ഷി’ന്റെ മുഴുവന്‍ സംഘാംഗങ്ങള്‍ക്കും എല്ലാ ആശംസകളും. നിങ്ങള്‍ക്കായി ഒരു പാട്ട് ഇതാ, പ്രാര്‍ത്ഥന ഇന്ദ്രജിത്തിന്റെ രേ ബാവ്രെ” എന്നാണ് പൃഥ്വി കുറിച്ചത്.