‘എന്‍റെ രൂപത്തിൽ മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരുന്നു; കണ്ണുകളില്‍ സൂചി കുത്തിക്കയറുന്നതു പോലെ അനുഭവപ്പെടും’; സാമന്ത

അടുത്തിടെയാണ് മയോസൈറ്റിസ് രോഗം ബാധിച്ച വിവരം തുറന്നുപറഞ്ഞു തെന്നിന്ത്യൻ താരം സമന്ത രംഗത്തെത്തിയത്. രോഗം തന്നെ മാനസികമായും ശാരീരികമായും തളർത്തിയെന്ന് താരം പറഞ്ഞിരുന്നു. രോഗം നിര്‍ണയക്കുന്ന സമയവും ചികിത്സാദിനങ്ങളും പ്രയാസകരമായിരുന്നെന്ന് നടി പറഞ്ഞു. തന്റെ രോഗത്തെകുറിച്ചും നേരിട്ട ബുദ്ധിമുട്ടുകളെക്കുറിച്ചും ബോളിവുഡ് ബബിളിന് നല്‍കിയ അഭിമുഖത്തിൽ താരം വ്യക്തമാക്കിയിരുന്നു.

.’ഞാൻ ഒരുപാട് യാതനകളിലൂടെയും ബുദ്ധിമുട്ടുകളിലൂടെയുമാണ് കടന്നുപോയത്. അഭിനേതാവ് എന്ന നിലയിൽ എല്ലാ മാധ്യമങ്ങളിലും പൂര്‍ണതയോടെ നിൽക്കാനാണ് ആഗ്രഹിക്കുന്നത്. ഓരോ ദിവസവും കൂടുതല്‍ മെച്ചപ്പെടാന്‍ ആഗ്രഹിക്കുന്ന വ്യക്തിയാണ് ഞാൻ. പക്ഷെ അതിനൊന്നും നിയന്ത്രണം ലഭിക്കാത്ത ഒരവസ്ഥ വന്നുപെട്ടു. മയോസൈറ്റിസ് എന്ന രോഗം. മരുന്ന് കഴിക്കുന്നതിനൊപ്പം പാര്‍ശ്വഫലങ്ങളും അനുഭവിക്കേണ്ടി വന്നു,’ സമന്ത വ്യക്തമാക്കി.

ചില ദിവസങ്ങളില്‍ ശരീരം വല്ലാതെ തടിക്കുകയാണെങ്കിൽ ചില ദിവസം ഒട്ടും സുഖമില്ലാതെയിരുക്കും. എന്‍റെ രൂപത്തിൽ മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരുന്നു. കണ്ണുകളില്‍ സൂചി കുത്തിക്കയറുന്നതു പോലെ അനുഭവപ്പെടും. വേദനയിലൂടെ കടന്നുപോകാത്ത ഒരു ദിവസം പോലും ഉണ്ടായിരുന്നില്ല. പ്രകാശത്തിലേക്ക് നേരിട്ട് നോക്കാന്‍ കഴിയുമായിരുന്നില്ല, അതാണ് കണ്ണട വെക്കാൻ കാരണമെന്നും താരം പറഞ്ഞു.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 month ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago