സിനിമാ ആസ്വാദകർ ഏറ്റെടുത്തിരിക്കുന്ന താരകുടുംബമാണ് കൃഷ്ണകുമാറിന്റെത്. അതെ പോലെ തന്നെ സോഷ്യല്‍ മീഡിയയില്‍ നിറസാന്നിധ്യമാണ് ഇവരുടെ കുടുംബം. നടിയായ അഹാനയ്ക്കുള്ളത് പോലെ തന്നെ മറ്റു സഹോദരിമാര്‍ക്കും ആരാധകർ ഏറെയാണ്. അഹാനയ്ക്ക് ശേഷം വീട്ടിലെ ഇളയ കുട്ടിയായ ഹന്‍സികയും സിനിമയില്‍ അരങ്ങേറ്റം കുറിച്ചിരുന്നു. ഇപ്പോഴിതാ ഇഷാനി കൃഷ്ണയും സിനിമയില്‍ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്.
ഇഷാനിയുടെ മലയാള സിനിമയിലേക്കുള്ള അരങ്ങേറ്റം മമ്മൂട്ടിയുടെ ‘വണ്‍’ എന്ന ചിത്രത്തിലൂടെയാണ്. ഈ സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് ഇഷാനി നല്കിയ അഭിമുഖമാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്.സിനിമാ വിശേഷങ്ങള്‍ പങ്കുവെയ്ക്കുന്നതോടൊപ്പം സഹോദരിമാരെക്കുറിച്ചും വളരെ സങ്കീർണമായി നേരിടേണ്ടി വന്ന ബോഡി ഷെയ്മിങ്ങിനെക്കുറിച്ചും ഇഷാനി പങ്കുവെച്ചു. ഏറ്റവും വേദനിപ്പിച്ച വിമര്‍ശനം എന്താണെന്ന അവതാരകന്റെ ചോദ്യത്തിന് അത് ബോഡി ഷെയ്മിങ് ആണെന്നാണ് ഇഷാനി ഉത്തരമേകിയത്. വല്ലാതെ മെലിഞ്ഞിരിക്കുന്നുവെന്ന് എല്ലാവരും പറയുമ്പോൾ ആദ്യം നല്ല വിഷമാകുമായിരുന്നു ഈ നിമിഷം അത് മാറി, എനിക്ക് തടിക്കാന്‍ ഇനിയും സമയമുണ്ടല്ലോ,’ ഇഷാനി പറഞ്ഞു.
അഹാനയാണ് വീട്ടില്ലേ മൂത്തയാൾ ഒരു ബ്രദറിന്റെ സ്ഥാനത്തു നിന്നു ഉത്തരവാദിത്വത്തോടെ കാര്യങ്ങള്‍ ചെയ്യുന്ന ആളെന്നും ഇഷാനി പറയുന്നു. വളരെ ശക്തമായ നിലപാടുകളിൽ ഉറച്ചു നിൽക്കുന്നയാളുമാണ് അഹാനയെന്ന് ഇഷാനി പറയുന്നു. പെട്ടെന്ന് ദേഷ്യം വരും എന്നതാണ് അഹാനയുടെ നെഗറ്റീവെന്നും ഇഷാനി കൂട്ടിച്ചേര്‍ക്കുന്നു. വീട്ടില്‍ വളരെ കൂളായ ആളും ഏറ്റവും വികൃതിയായ ആളും ദിയയാണ്. വീട്ടില്‍ ധാരാളം തമാശകള്‍ പറയുന്ന പവര്‍ പാക്ക് ഗേള്‍ ഇളയവള്‍ ഹന്‍സികയാണെന്നാണ് ഇഷാനി പറഞ്ഞു.