സോഷ്യൽ മീഡിയയിൽ കുറച്ചു ദിവസം കൊണ്ട് മീനാക്ഷിയായിരുന്നു സ്റ്റാർ. അതെ പോലെ തന്നെ മേക്കപ്പ് ആര്‍ട്ടിസ്റ്റ് ഉണ്ണിയെ അറിയാത്ത സിനിമ പ്രേമികള്‍ കുറവാണ്. കാരണം തങ്ങളുടെ പ്രിയപ്പെട്ട ഒരുപാട് നായികമാരെ അണിയിച്ചൊരുക്കുന്നത് ഉണ്ണിയാണ്. പ്രത്യേകിച്ചും മലയാളികളുടെ പ്രിയ നടി കാവ്യയുടെ കിടിലന്‍ ലുക്കിന് പിന്നിലും ഉണ്ണിയുടെ ആ മാജിക്കല്‍ ടച്ച് എപ്പോഴും ഉണ്ടാകാറുണ്ട്. കുറച്ച് നാളുകള്‍ക്ക് മുമ്പ് കാവ്യയുടെ പുത്തന്‍ ചിത്രങ്ങള്‍ പുറത്തു വന്നപ്പോള്‍ ഉണ്ണിയുടെ ആ മാജിക്കല്‍ ടച്ച് വീണ്ടും ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാലിപ്പോള്‍ കഴിഞ്ഞ ദിവസം പുറത്തു വന്ന മീനാക്ഷിയുടെ മേക്കപ്പിനു പിന്നിലും ഉണ്ണിയാണ്. നാദിര്‍ഷയുടെ മകള്‍ ആയിഷയുടെ വിവാഹത്തിന് മീനാക്ഷിയെ അണിയിച്ചൊരുക്കിയത് താന്‍ ആണെന്ന് അഭിമാനത്തോടെ പറയുകയാണ് ഉണ്ണി. ഉണ്ണിയുടെ വാക്കുകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആണ്.
ഈ കുഞ്ഞിപ്പെണ്ണ് സുന്ദരിയായൊരു രാജകുമാരിയായി മാറിയത് കണ്ട് അത്ഭുതപ്പെട്ടു നില്‍ക്കുകയാണ് ഞാന്‍ എന്ന ക്യാപ്ഷനോടെയാണ് ഉണ്ണി മീനാക്ഷിക്ക് ഒപ്പമുള്ള ചിത്രങ്ങള്‍ പങ്ക് വച്ചത്. ഉണ്ണിയുടെ പോസ്റ്റിനു താര പുത്രി മറുപടിയും നല്‍കിയിട്ടുണ്ട്. തന്റെ ആത്മാര്‍ത്ഥ സുഹൃത്തിന്റെ കല്യാണത്തിന് മീനാക്ഷിയുടെ മുടിയൊരുക്കാനും മേക്കപ്പ് ചെയ്യാനുമുള്ള അവസരം എനിക്ക് ലഭിച്ചിരുന്നു. മനോഹരിയായ സ്വീറ്റ്ഹാര്‍ട്ട് മീനാക്ഷിയുടെ മാറ്റത്തെ കുറിച്ച് പറയാന്‍ ഇപ്പോഴും തനിക്ക് വാക്കുകള്‍ കിട്ടുന്നില്ല എന്നും ഉണ്ണി പറയുന്നു.മീനാക്ഷി ദിലീപ് എന്ന് പേര് കേള്‍ക്കുമ്പോള്‍ തന്നെ മലയാളി സിനിമ പ്രേക്ഷകര്‍ക്ക് ഒരു തരം ആവേശമാണ്. അച്ഛനും അമ്മയും ബിഗ് സ്‌ക്രീന്‍ കീഴടക്കിയ പോലെ ഈ താര സുന്ദരിയും സിനിമയിലേക്ക് ഉണ്ടാകുമോ എന്ന ആകാംക്ഷയാണ് മീനാക്ഷിയുടെ ഓരോ ചിത്രങ്ങളും വൈറല്‍ ആകുമ്പോള്‍ ചില പ്രേക്ഷക ഹൃദയങ്ങളില്‍ എങ്കിലും തോന്നുക.
താര ജാഡയില്‍ പ്രേക്ഷകര്‍ മീനാക്ഷിയെ കണ്ടിട്ടേ ഇല്ല, വീഡിയോകളില്‍ നിറയുമ്പോള്‍ മാത്രമാണ് ആ മുഖം സിനിമ പ്രേമികള്‍ കണ്ടിട്ടുളളതും. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ഈ താര പുത്രി. നിരവധി ആരാധകരും മീനാക്ഷിയ്ക്ക് ഉണ്ട്. ചിത്രങ്ങള്‍ പങ്ക് വച്ച ഉടന്‍ തന്നെ അത് വൈറല്‍ ആവുകയും ചെയ്യും. അടുത്തിടെയാണ് മീനാക്ഷി ദിലീപ് സോഷ്യല്‍ മീഡിയയില്‍ സജീവം ആകുന്നത്.അഭിനയത്തിനേക്കാളും പഠനത്തിന് പ്രാധാന്യം നല്‍കുന്ന മീനാക്ഷി ഇപ്പോള്‍ ചെന്നൈയില്‍ മെഡിസിന് പഠിക്കുകയാണ്. കഴിഞ്ഞ ദിവസം നാദിര്‍ഷായുടെ മകളുടെ വിവാഹത്തിന് മീനാക്ഷി താരമായിരുന്നു. മീനാക്ഷിയുടെ വിവിധ ഹെയര്‍സ്റ്റൈലും, ലുക്കും എല്ലാം സോഷ്യല്‍ മീഡിയ ഏറെ ചര്‍ച്ച ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ മീനാക്ഷിയെ അണിയിച്ചൊരുക്കിയ മേയ്ക്ക്അപ് ആര്‍ട്ടിസ്റ്റ് ഉണ്ണിയുടെ വാക്കുകള്‍ വൈറല്‍ ആകുന്നത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…