മലയാളത്തിലെ പ്രമുഖ നടി ഊര്‍മിള ഉണ്ണിയുടെ മകളും അതെ പോലെ തന്നെ നടിയും വളരെ മികച്ച നര്‍ത്തികയുമായ ഉത്തര ഉണ്ണി ഈ അടുത്ത സമയത്താണ് വിവാഹിതയായത്. ബാംഗ്ലൂരുവിലെ ഐടി മേഖലയില്‍ ജോലി ചെയ്യുന്ന നിതേഷ് ആണ് വരന്‍. സോഷ്യല്‍ മീഡിയയില്‍ ഉത്തരയുടെ വിവാഹ ചിത്രങ്ങള്‍ എല്ലാം തന്നെ വൈറലായി മാറിയിരുന്നു. ഇപ്പോഴിതാ താരത്തിന്റെ വിവാഹവസ്ത്രങ്ങളും വിവാഹത്തിന് അണിഞ്ഞ സ്പെഷല്‍ ആഭരണങ്ങളും ആരാധകര്‍ക്കായി പരിചയപ്പെടുത്തുകയാണ് ഉത്തര.’ആമാടക്കൂട്ടം മാല, നാഗ വംഗി (സര്‍പ്പ വംഗി), നാഗത്തളകള്‍ ,നാഗപ്പടം എന്നിവയായിരുന്നു ഉത്തര വിവാഹത്തിന് അണിഞ്ഞ ആഭരണങ്ങളില്‍ ഏറെ ശ്രദ്ധ കവര്‍ന്നത്.
താരത്തിന്റെ മുത്തശ്ശി വിവാഹത്തിന് അണിഞ്ഞ ആമാടക്കൂട്ടം മാല തലമുറകള്‍ കൈമാറി തന്നിലേക്ക് എത്തിയതാണെന്നാണ് ഉത്തര പറയുന്നത്. നാഗ വംഗിയും നാഗത്തളയും തന്റെ ഭര്‍ത്താവിന്റെ അമ്മയുടെ സമ്മാനമായിരുന്നുവെന്നും ഉത്തര പറയുന്നു’.’വവ്വാല്‍ പശങ്ക’ എന്ന തമിഴ് ചിത്രത്തിലൂടെയാണ് ഉത്തര സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ലെനിന്‍ രാജേന്ദ്രന്‍ ചിത്രം ‘ഇടവപ്പാതി’ ആയിരുന്നു ഉത്തരയുടെ ആദ്യമലയാള ചിത്രം. നിരവധി പരസ്യ ചിത്രങ്ങളിലും ഉത്തര അഭിനയിച്ചിട്ടുണ്ട്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…