Categories: MalayalamNews

കാത്തിരുന്ന് കാത്തിരുന്ന് ലാലേട്ടനെ കണ്ട സന്തോഷത്തിൽ ഹ്യൂമേട്ടൻ

ഏറെ കാത്തിരിപ്പിന് ശേഷം ലാലേട്ടനെ കണ്ട സന്തോഷത്തിലാണ് കേരള ബ്ലാസ്‌റ്റേഴ്്‌സ് താരം ഇയാന്‍ ഹ്യൂം എന്ന ഹ്യൂമേട്ടൻ. ‘ ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ലാലേട്ടനെ കാണാന്‍ സാധിച്ചു.ഞാന്‍ അതീവ സന്തോഷവനാണ് ‘ ഇയാന്‍ ഹ്യൂം ഫേസ്ബുക്കില്‍ കുറിച്ചു. ഹോളണ്ട് സ്വദേശിയായ ഇയാൻ ഹ്യൂം കേരള ബ്ലാസ്റ്റേഴ്‌സിന്റെ മിന്നും താരമാണ്. മികച്ച കളി പുറത്തെടുക്കുന്നതിലൂടെ ഒരു വൻ ആരാധക വൃന്ദത്തെയാണ് ഹ്യൂമേട്ടൻ സൃഷ്ടിച്ചെടുത്തിരിക്കുന്നത്.

മലയാളികളുടെ രണ്ടു പ്രിയതാരങ്ങൾ ഒന്നിച്ചെത്തിയപ്പോൾ പ്രേക്ഷകർക്ക് ചില്ലറ സന്തോഷമൊന്നുമല്ല ഉണ്ടായിരിക്കുന്നത്. ചിത്രം പോസ്റ്റ് ചെയ്ത് നിമിഷങ്ങൾക്കകം അത് വൈറലാവുകയും ചെയ്തു. വി എ ശ്രീകുമാർ മേനോൻ ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രം ഒടിയന്റെ ലൊക്കേഷനിലാണ് ഇയാൻ ഹ്യൂം ലാലേട്ടനെ കാണാനെത്തിയത്. പാലക്കാടാണ് ചിത്രത്തിന്റെ ലൊക്കേഷൻ. ഫാന്റസി ഗണത്തിൽ പെടുന്ന ചിത്രത്തിലെ ഒരു ഗാനം കഴിഞ്ഞ ദിവസം അതിരപ്പിള്ളിയിൽ വെച്ച് ഷൂട്ട് ചെയ്തിരുന്നു. മോഹൻലാലിനൊപ്പം മഞ്ജു വാര്യർ, പ്രകാശ് രാജ്, നരേൻ, ഇന്നസെന്റ് എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു.

webadmin

Recent Posts

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

5 days ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

2 weeks ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

4 weeks ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

4 weeks ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

4 weeks ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

1 month ago