കലയ്ക്ക് കണക്ക് പറയരുത് എന്ന് പഠിപ്പിച്ച അമ്മയെ ഓര്‍ത്തെടുത്ത് മലയാളത്തിന്റെ പ്രിയ താരം ഇടവേള ബാബു. ആഗസ്റ്റ് 26 ന് ആയിരുന്നു ആകസ്മികമായി താരത്തിന്റെ അമ്മയുടെ വിയോഗവാര്‍ത്ത പുറത്തുവന്നിരുന്നത്. തലേദിവസം ജന്മദിനം ആഘോഷിച്ച് അപ്രതീക്ഷിതമായി മരണപ്പെട്ട അമ്മയെ കുറിച്ചാണ് താരമിപ്പോള്‍ അഭിമുഖത്തിലൂടെ സംസാരിക്കുന്നത്.
അമ്മയുടെ പിറന്നാള്‍ ദിനത്തില്‍ മലയാളത്തിലെ പ്രിയ താരം മോഹന്‍ലാല്‍ അടക്കം നിരവധി താരങ്ങള്‍ വിളിച്ച് ആശംസകള്‍ നല്‍കിയതും താരം ഓര്‍മ്മിക്കുന്നു. പിറ്റേ ദിവസം ആയിരുന്നു അപ്രതീക്ഷമായി അമ്മ ഈ ലോകത്തോട് വിട പറഞ്ഞത്. മലയാളസിനിമയില്‍ ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച ഇടവേളബാബു അവിവാഹിതനാണ്.അവിവാഹിതനായി താന്‍ ജീവിക്കുന്നു എന്നതായിരുന്നു അമ്മയുടെ ഏറ്റവും വലിയ വിഷമം എന്നും താരം പറയുന്നു. അമ്മജീവിച്ചിരിക്കുന്ന കാലത്ത് ആശങ്കപ്പെട്ടതും താന്‍ അവിവാഹിതനായി ജീവിക്കുന്നു എന്നതിനെക്കുറിച്ച് ആയിരുന്നു.
തലേദിവസം പേരക്കുട്ടികള്‍ക്കും മക്കള്‍ക്കുമൊപ്പം കേക്ക് മുറിച്ച് ആഘോഷിച്ച ശേഷമാണ് അമ്മ കിടന്നുറങ്ങിയത്. പുലര്‍ച്ചെ ഒരു മണിയോടെ ടോയ്ലറ്റില്‍ പോയി തിരിച്ചുവരുമ്പോള്‍ കട്ടിലില്‍ കുഴഞ്ഞുവീഴുകയായിരുന്നു ശബ്ദം കേട്ട് സഹോദരങ്ങള്‍ ഓടിയെത്തി, 10 മിനിറ്റിനുള്ളില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ സാധിച്ചില്ല. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചത് എന്നും താരം പറഞ്ഞു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…