മലയാളികളുടെ പ്രിയപ്പെട്ട താര ജോഡികള്‍ ആണ് ഇന്ദ്രജിത്തും പൂര്‍ണിമയും. ഏതൊരു വനിതയ്ക്കു പ്രചോദനമാകുന്ന ഒരു വ്യക്തിത്വമാണ് നടി പൂര്‍ണിമ ഇന്ദ്രജിത്തിന്റെത്. വിവാഹത്തിന് ശേഷം താരം അഭിനയ ജീവിതത്തില്‍നിന്നും ഇടവേളയെടുത്തിരുന്നു. പിന്നീട് രണ്ട് കുട്ടികള്‍ ആയ ശേഷം പൂര്‍ണിമ ബിസിനസിലേക്ക് തിരിയുകയായിരുന്നു. പ്രാണ എന്ന് പേരുള്ള വസ്ത്രവിപണരംഗത്ത് താരം ന്റെതായ കയ്യൊപ്പ് പതിപ്പിച്ചു. വളരെ ചുരുങ്ങിയ സമയം കൊണ്ട് ഒരു മികച്ച വനിതാ സംരംഭകര്‍ക്കുള്ള പുരസ്‌കാരമാണ് താരം സ്വന്തമാക്കിയത്. ഭാര്യയ്ക്ക് ലഭിച്ച് സൗഭാഗ്യത്തിന്‍ ഇപ്പോഴിതാ ഭര്‍ത്താവ് ഇന്ദ്രജിത്ത് ആശംസകള്‍ അറിയിക്കുകയാണ്. പൂര്‍ണിമയ്‌ക്കൊപ്പം പുരസ്‌കാരം നേടിയ ശ്രുതി ഷിബുലാല്‍, ഷീല ജയിംസ്എന്നിവരെ അഭിനന്ദിക്കാനും ഇന്ദ്രജിത്ത് മറന്നില്ല.
സോഷ്യല്‍ മീഡിയയില്‍ സജീവമായ താരങ്ങളാണ് ഇന്ദ്രജിത്തും പൂര്‍ണിമയും സോഷ്യല്‍ മീഡിയയിലൂടെ ആണ് പൂര്‍ണിമയ്ക്ക് ഇന്ദ്രന്‍ ആശംസകള്‍ അറിയിച്ചിരിക്കുന്നത്. ഭാര്യയെ കുറിച്ച് പറയുമ്പോള്‍ തനിക്ക് അഭിമാനമുണ്ടെന്നും താരം കൂട്ടി ച്ചേര്‍ത്തു .2019 ലെ മികച്ച വനിതാ എന്റര്‍പ്രീനിയര്‍മാരില്‍ ഒരാളായി കേരള ഗവണ്‍മെന്റ് സ്റ്റേറ്റ് അവാര്‍ഡ് നേടിയത് എന്റെ ജീവിത പാതിയാണ്. ജോലിയോടുള്ള നിങ്ങളുടെ വിചിത്രമായ സമീപനം, ശക്തമായ ബോധ്യം, അത് പിന്തുടരാന്‍ നി ചെലുത്തിയ കഠിനാധ്വാനം, അഭിമാനിക്കുന്നു… നിന്നെയോര്‍ത്ത് – ഇന്ദ്രജിത്ത് കുറിച്ചു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…