Idukki lad Anas makes his own Lamborghini and he wants Prithviraj to see it
ലംബോർഗിനി ഒക്കെ മിഡിൽ ക്ലാസ് വിഭാഗത്തിൽ പെട്ട ഒട്ടുമിക്ക ഭാരതീയരുടെയും സ്വപ്നങ്ങളിൽ മാത്രം സ്വന്തമാക്കുന്ന ഒരു വാഹനമാണ്. അത് ഒരെണ്ണം സ്വന്തമാക്കുവാൻ ഏവർക്കും ആഗ്രഹമുണ്ടാകും. പക്ഷേ അതിനുള്ള പണമില്ലെങ്കിലോ? ഒരെണ്ണം അങ്ങ് സ്വയം ഉണ്ടാക്കുക. അങ്ങനെയാണ് ഇടുക്കിക്കാരൻ അനസ് ഒരു ലംബോർഗിനി സ്വയം നിർമിച്ചത്. വിഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗമായതോടെ ബെംഗളൂരുവിലെ ഓഫിസിൽ നിന്നും ബന്ധപ്പെടുകയും ശ്രമത്തെ അഭിനന്ദിക്കുയും ചെയ്തെന്ന് അനസ് പറഞ്ഞു. സത്യം പറഞ്ഞാൽ പൃഥ്വിരാജിന്റെ ലംബോർഗിനിയാണ് എന്റെ പ്രചോദനം. അദ്ദേഹത്തിന്റെ വാഹനം കണ്ടാണ് ഇത് നിർമിച്ചത്. എന്റെ ലംബോർഗിനി പൃഥ്വിരാജ് കണ്ടിരുന്നെങ്കിൽ എന്നൊരാഗ്രഹമുണ്ട്. അനസ് പറഞ്ഞു.
പതിനെട്ടു മാസം കൊണ്ടാണ് അനസ് വാഹനത്തിന്റെ പണി പൂർത്തിയാക്കിയത്. 110 സിസി ബൈക്കിന്റെ എൻജിൻ ഉപയോഗിച്ചാണു നിർമാണം. ഒറിജിനൽ ലംബോർഗിനിയുടേതു പോലെത്തന്നെയാണ് മറ്റു സൗകര്യങ്ങൾ. പഴയ ഫ്ലെക്സും പ്ലാസ്റ്റിക് വസ്തുക്കളും വരെ നിർമാണത്തിൽ ഉപയോഗിച്ചു.ഡിസ്ക് ബ്രേക്ക്, പവർ വിൻഡോ, സൺ റൂഫ്, മുന്നിലും പിന്നിലും ക്യാമറകൾ തുടങ്ങി ഒരു ആഡംബര വാഹനത്തിലെ സൗകര്യങ്ങളെല്ലാം അനസിന്റെ ‘ലംബോർഗിനിയിലുമുണ്ട്’. അര ലക്ഷം രൂപ കൂടി മുടക്കി ഇലക്ട്രിക് വാഹനമാക്കണമെന്നാണ് ആഗ്രഹം. ഒരിക്കൽ ആലുവയിലെ ഒരു യൂസ്ഡ് കാർ ഷോറൂമിൽ ലംബോർഗിനി പ്രതാപത്തോടെ നിൽക്കുന്നതു കണ്ടപ്പോൾ മുതലാണ് സ്വപ്നങ്ങളുടെ തുടക്കമെന്നും എംബിഎ ബിരുദധാരിയായ അനസ് പറയുന്നു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…