മലയാളത്തിന്റെ സ്വന്തം നടൻ കൃഷ്ണകുമാറിന്റെ ഇളയമകള്‍ സിനിമയിൽ അരങ്ങേറ്റം കുറിച്ചിരിക്കുയാണ്. മെഗാ സ്റ്റാർ മമ്മൂട്ടി കേരളം മുഖ്യമന്ത്രിയായെത്തുന്ന ചിത്രം വണ്ണിലാണ് ഇഷാനി വളരെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.ചിത്രം വെള്ളിയാഴ്ച തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തി. ഇപ്പോഴിതാ ഇഷാനിയുടെ അഭിനയത്തെ പ്രശംസിച്ചുകൊണ്ട് യുവനടിയും സഹോദരിയുമായി അഹാന കൃഷ്ണകുമാര്‍ രംഗത്തെത്തിയിരിക്കുകയാണ്.
ഇഷാനിയ്ക്ക് ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് അഹാന ആശംസ അറിയിച്ചിരിക്കുന്നത്. ഇഷാനിയുടെ കഥാപാത്രത്തിന്റെ പേര് രമ്യ എന്നാണ്.അനിയത്തിയുടെ പ്രകടനം വളരെ സൂക്ഷ്മവും അതെ പോലെ സ്വാഭാവികവും, ശക്തവുമാണെന്നു അഹാന കുറിക്കുന്നു.മാത്യു തോമസും ഇഷാനിയും കൂടിയുള്ള രംഗത്തിന്റെ ചിത്രം പോസ്റ്റ് ചെയ്താണ് അഹാന തന്റെ വാക്കുകള്‍ കുറിച്ചത്.പ്രിയ അനുജത്തിക്ക് കൂടുതല്‍ അര്‍ത്ഥവത്തായ പ്രകടനങ്ങള്‍ക്ക് അവസരം ലഭിക്കട്ടെ എന്ന് അഹാന പറയുന്നു. കൂടാതെ എന്നെങ്കിലും താനൊരു സിനിമ സംവിധാനം ചെയ്താല്‍, ഇഷാനി അതിലുണ്ടാവും എന്നും അഹാന കുറിച്ചു.