Categories: ActorCelebrities

ഈ മണ്ഡലത്തിൽ കൃഷ്ണകുമാർ ജയിച്ചാൽ ജനങ്ങൾ ജയിക്കുന്നതിന് തുല്യ൦, നടി സിന്ധു കൃഷ്ണ

തിരുവനന്തപുരം സെൻട്രൽ മണ്ഡലത്തിൽ  കൃഷ്ണകുമാർ ജയിച്ചാൽ ഇവിടുത്തെ  ജനങ്ങള്‍ ജയിച്ചതുപോലെയാണെന്ന് അദ്ദേഹത്തിന്റെ ഭാര്യയും നടിയുമായ സിന്ധു കൃഷ്ണ. ഭർത്താവ് പൂർണ രാഷ്ട്രീയത്തിലേയ്ക്കിറങ്ങുമെന്ന് ഒരിക്കലും പോലും  വിചാരിച്ചിരുന്നില്ലെന്നും അദ്ദേഹം ജയിക്കുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും സിന്ധു മാധ്യമങ്ങളോട് പ്രതികരിച്ചു.

krishnakumar.

നടിയും കൃഷ്ണകുമാറിന്റെ ഭാര്യയുമായ സിന്ധു കൃഷ്ണയുടെ വാക്കുകളിലേക്ക്…….

അദ്ദേഹം പൂർണമായും ഒരു രാഷ്ട്രീയക്കാരനാകുമെന്ന് ഒരിക്കൽ പോലും  പ്രതീക്ഷിച്ചിരുന്നില്ല. സുഹൃത്തുക്കൾക്കും അല്ലെങ്കിൽ മറ്റാർക്കെങ്കിലും വേണ്ടി ഇലക്‌ഷൻ പ്രചാരണത്തിനു പോകുമെന്നല്ലാതെ അതിനപ്പുറത്തേയ്ക്ക് ഞാനും ഒന്നും വിചാരിച്ചിരുന്നില്ല. എനിക്ക് വലുതായി രാഷ്ട്രീയമില്ല. അദ്ദേഹത്തിനെ വിവാഹം കഴിക്കുന്നതുവരെ രാഷ്ട്രീയവുമായി ബന്ധപ്പെട്ട് യാതൊരു അറിവും എനിക്കില്ലായിരുന്നു. കേരളത്തിൽ വന്ന ശേഷം പത്തൊൻപത് വയസ്സുള്ളപ്പോഴാണ് കോളജിൽ ചേരുന്നത്. ഞങ്ങളുടെ കോളജില്‍ രാഷ്ട്രീയം ഇല്ലായിരുന്നു. അതുകൊണ്ടാണ് ഇതിനെക്കുറിച്ച് വലിയ അറിവില്ലായിരുന്നത്. വിവാഹശേഷമാണ് ഞാൻ ആദ്യമായി വോട്ട് ചെയ്യുന്നത് തന്നെ. വോട്ടിങ് നമ്മുടെ അവകാശമാണെന്ന് പറഞ്ഞുതരാൻ പോലും അന്നൊന്നും ആരുമില്ലായിരുന്നു. കാലങ്ങൾ കഴിഞ്ഞപ്പോൾ രാഷ്ട്രീയം മനസിലായി തുടങ്ങി.

Krishnakumar

ഇപ്പോൾ കുറച്ചു കാലങ്ങളായി നമ്മൾ കാണുന്നതും അനുഭവിക്കുന്നതുമൊക്കെ വച്ച് എനിക്ക് എന്റേതായ ചില ധാരണകൾ ഉണ്ട്. നമ്മുടെ നികുതിപ്പണം എടുത്താണ് ഇവിടെ അഴിമതി നടക്കുന്നത്. ഇതൊന്നും ശരിയല്ല എന്നത് പതുക്കെയാണ് മനസിലായി തുടങ്ങിയത്. ആരൊക്കെ ഭരിച്ചാലും നമ്മൾ അതിജീവിക്കും.കൃഷ്ണകുമാർ ജയിക്കണം, ഇവിടെ അദ്ദേഹത്തിനെതിരെ മത്സരിക്കുന്നവർ വളരെ അനുഭവസമ്പത്തുള്ളവരാണ്. ചിലരെ വ്യക്തിപരമായി അറിയാം. കൃഷ്ണകുമാര്‍ എന്റെ ഭർത്താവായതുകൊണ്ട് പറയുകയല്ല, ഇവരേക്കാളൊക്കെ മികച്ച സ്ഥാനാർഥി അദ്ദേഹം തന്നെയാണ്. അദ്ദേഹത്തിനെതിരെ പ്രവർത്തിക്കുന്ന ഓരോത്തുർക്കും ഇക്കാര്യം അറിയാം.പ്രചാരണത്തിന് മുഴുവൻ സമയം അദ്ദേഹത്തിന്റെ കൂടെ നിൽക്കാനാകില്ല. എങ്കിലും അദ്ദേഹത്തിന്റെ കാര്യങ്ങൾ നോക്കാൻ ശ്രമിക്കാറുണ്ട്. എംഎൽഎ കൃഷ്ണകുമാറിന്റെ ഭാര്യ എന്ന അലങ്കാരം വയ്ക്കണമെന്ന് ഒരിക്കലും ആഗ്രഹിക്കാത്ത ആളാണ് ഞാൻ. കൃഷ്ണകുമാർ ജയിച്ചാൽ ഈ മണ്ഡലത്തിലെ ജനങ്ങള്‍ ജയിച്ചതുപോലെയാണ്. കൃഷ്ണകുമാറിനെ തോൽപിച്ചാൽ എല്ലാവരും വീണ്ടും തോൽക്കുന്നു.

Editor

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 month ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago