ഈ വര്‍ഷത്തെ ജനപ്രിയ ചിത്രങ്ങളുടെ ലിസ്റ്റ് പുറത്തുവിട്ട് പ്രമുഖ ഓണ്‍ലൈന്‍ ഡേറ്റാ ബേസ് ആയ ഐഎംഡിബി. ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള ആദ്യ ആറ് മാസങ്ങളില്‍ ഏറ്റവുമധികം ജനപ്രീതി നേടിയ പത്ത് ഇന്ത്യന്‍ സിനിമകളുടെ ലിസ്റ്റാണ് ഐഎംഡിബി പുറത്തുവിട്ടിരിക്കുന്നത്. മലയാളത്തില്‍ നിന്ന് വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ഹൃദയം മാത്രമാണ് ലിസ്റ്റില്‍ ഇടം പിടിച്ചത്
ലിസ്റ്റില്‍ ഒന്നാം സ്ഥാനത്ത് ഇടംപിടിച്ചത് വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത ‘ദ് കശ്മീര്‍ ഫയല്‍സ്’ ആണ്. രണ്ടാം സ്ഥാനത്തുള്ളത് കെജിഎഫ് ചാപ്റ്റര്‍ 2 ആണ്. തെലുങ്ക് ചിത്രം തന്നെയായ ആര്‍ആര്‍ആര്‍ ആണ് മൂന്നാം സ്ഥാനത്ത്. ആലിയ ഭട്ട് നായികയായി എത്തിയ
ഗംഗുഭായി കാത്തിയവാഡിയാണ് നാലാം സ്ഥാനത്ത്. കമല്‍ഹാസന്റെ വിക്രം അഞ്ചാം സ്ഥാനത്തും ഝുണ്ഡ് എന്ന ചിത്രം ആറാം സ്ഥാനത്തും ഇടംപിടിച്ചു. സാമ്രാട്ട് പൃഥ്വിരാജാണ് ഏഴാം സ്ഥാനത്ത്. റണ്‍വേ എട്ടാം സ്ഥാനത്തും എ തേസ്‌ഡേ ഒന്‍പതാം സ്ഥാനത്തും ഇടംനേടി. ഹൃദയമാണ് പത്താം സ്ഥാനത്ത്.
ജനുവരി 1നും ജൂണ്‍ 30നും ഇടയില്‍ റിലീസ് ചെയ്യപ്പെട്ട ചിത്രങ്ങളില്‍ ഏഴോ അതോ അതിലധികമോ യൂസര്‍ റേറ്റിംഗ് ലഭിച്ച ചിത്രങ്ങളാണ് ലിസ്റ്റില്‍. റിലീസിന് ശേഷമുള്ള ആദ്യത്തെ ഒരു മാസ കാലയളവില്‍ ഐഎംഡിബിയില്‍ ഏറ്റവുമധികം പേജ് വ്യൂസ് ലഭിച്ച ചിത്രങ്ങള്‍ കൂടിയാണിത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…