വിനയൻ സംവിധാനം ചെയ്ത പൃഥ്വിരാജ് നായകനായെത്തിയ സത്യം എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച താരമാണ് പ്രിയാമണി. നടിയായും മോഡലായും ഡാൻസറായും എത്തിയ പ്രിയാമണിയെ മലയാളികൾക്ക് ഏറെ ഇഷ്ടമാണ്. വിവാഹശേഷം അഭിനയ ജീവിതത്തിൽ നിന്നും വിട്ടുനിന്ന താരം പിന്നീട് മമ്മൂട്ടി നായകനായെത്തിയ പതിനെട്ടാംപടി എന്ന ചിത്രത്തിലൂടെയാണ് വീണ്ടും അഭിനയരംഗത്തേക്ക് എത്തുന്നത്. ബിസിനസുകാരനായ മുസ്തഫയാണ് പ്രിയാമണിയുടെ ഭർത്താവ്. നീണ്ടനാളത്തെ പ്രണയത്തിന് ശേഷമായിരുന്നു ഇരുവരും വിവാഹിതരായത്.
സോഷ്യൽ മീഡിയയിലും സജീവമായ താരം തന്റെ പുതിയ ഫോട്ടോകളും മറ്റും ഇടയ്ക്കിടയ്ക്ക് ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. മിക്ക ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറൽ ആകുകയും ചെയ്യാറുണ്ട്. ഇപ്പോൾ ഇതാ താരം പങ്കുവെച്ചിരിക്കുന്ന പുതിയ ചിത്രങ്ങളാണ് ആരാധകർ കൈയടിച്ച് സ്വീകരിച്ചിരിക്കുന്നത്. ട്രെൻഡുകൾ നിറഞ്ഞ ഈ ലോകത്ത് ക്ലാസ്സിക്കായിരിക്കാനാണ് തനിക്ക് ആഗ്രഹം എന്ന അടിക്കുറിപ്പോട് കൂടിയാണ് നടി ഫോട്ടോസ് പങ്ക് വെച്ചിരിക്കുന്നത്.
നിരവധി സിനിമകളിലൂടെ ആരാധകരുടെ മനം കവർന്ന പ്രിയാമണി ‘ഫാമിലി മാൻ’ വെബ് സീരീസിലൂടെയും പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരമായി. മലയാളത്തിന് പുറമേ തെലുങ്ക്, കന്നഡ, തമിഴ്, ഹിന്ദി ഭാഷകളിൽ താരം അഭിനയിച്ചിട്ടുണ്ട്. മികച്ച നടിക്കുള്ള ദേശീയ അവാർഡും താരം സ്വന്തമാക്കിയിട്ടുണ്ട്. 2007-ൽ പരുത്തിവീരൻ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് മികച്ച നടിക്കുള്ള അവാർഡ് ലഭിച്ചത്. മികച്ച നടിക്കുള്ള ദേശീയപുരസ്കാരം കൂടാതെ മികച്ച നടിക്കുള്ള ഫിലിംഫെയർ പുരസ്കാരം (തമിഴ്), മികച്ച നടിക്കുള്ള തമിഴ്നാട് സംസ്ഥാന പുരസ്കാരം, മികച്ച നടിക്കുള്ള വിജയ് പുരസ്കാരം എന്നിവയും പരുത്തിവീരനിലെ അഭിനയത്തിന് പ്രിയാമണിയെ തേടിയെത്തി.
2008ൽ പുറത്തിറങ്ങിയ തിരക്കഥ എന്ന മലയാളം സിനിമയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ഫിലിംഫെയർ ചലച്ചിത്ര അവാർഡ് ലഭിച്ചു. ബംഗളൂരുവിൽ ജനിച്ചു വളർന്ന പ്രിയാമണി ചലച്ചിത്രരംഗത്ത് എത്തുന്നതിന് മുമ്പ് മോഡൽ ആയി പ്രവർത്തിച്ചിരുന്നു. നിലവിൽ ദക്ഷിണേന്ത്യൻ ടെലിവിഷൻ ഷോകളിൽ സജീവമായിരിക്കുന്ന പ്രിയാമണി നിരവധി ഡാൻസ് റിയാലിറ്റി ഷോകളുടെ വിധികർത്താവാണ്. 2017 ഓഗസ്റ്റ് 23ന് നടന്ന ഒരു സ്വകാര്യ ചടങ്ങിൽവച്ച് ഇവന്റ്സ് ഓർഗനൈസറായ മുസ്തഫ രാജിനെ പ്രിയമണി വിവാഹം കഴിച്ചു. കന്നഡ, മലയാളം, തമിഴ്, ഹിന്ദി, ഇംഗ്ലീഷ്, തെലുങ്ക് എന്നിവ നന്നായി സംസാരിക്കും ഈ പ്രിയതാരം.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…