ആദ്യചിത്രമായ നായകൻ മുതൽ അവസാന ചിത്രമായ ഈ മ യൗ വരെ തനതായ ശൈലി പിന്തുടർന്ന സംവിധായകനാണ് ലിജോ ജോസ് പല്ലിശ്ശേരി.അദ്ദേഹത്തെ തേടി നിരവധി രാജ്യാന്തര അന്തർ ദേശീയ അവാർഡുകളും ലഭിക്കുകയുണ്ടായി.അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ജെല്ലിക്കെട്ട് ഉടൻ റിലീസിന് തയ്യാറെടുക്കുകയാണ്. ലിജോ ജോസ് പല്ലിശ്ശേരിയുടെ നിരവധി ചിത്രങ്ങളിൽ ഭാഗമായ താരമാണ് ഇന്ദ്രജിത്ത് സുകുമാരൻ.
നായകൻ, സിറ്റി ഓഫ് ഗോഡ്, ആമേൻ, ഡബിൾ ബാരൽ എന്ന ചിത്രങ്ങളിൽ നായക വേഷത്തിൽ ഇന്ദ്രജിത്ത് എത്തിയിരുന്നു.ഇന്ദ്രജിത്തിന് ലിജോയുടെ ഏറ്റവും പുതിയ ചിത്രമായ ജെല്ലികെട്ട് കാണുവാനുള്ള ഭാഗ്യം ലഭിക്കുകയുണ്ടായി. ഒരു സ്വകാര്യ അഭിമുഖത്തിൽ ചിത്രത്തെക്കുറിച്ച് വ്യക്തമാക്കുകയുണ്ടായി ഇന്ദ്രജിത്ത്. ചിത്രം അതിഗംഭീരം ആണെന്നും ഇതുവരെ റിലീസാകാത്ത ചിത്രം കാണുവാൻ എനിക്ക് ഭാഗ്യം ലഭിച്ചുവെന്നും ഇന്ദ്രജിത്ത് പറഞ്ഞു. ഒരു ഗംഭീര ചിത്രമാണ് ജിജോ ഇത്തവണ ഒരുക്കിയിരിക്കുന്നത് എന്നും ലിജോയുടെ ഇതുവരെയുള്ള എല്ലാ ചിത്രത്തിനെക്കാളും ഒരുപടി മുകളിലാണ് ജെല്ലികെട്ടിന്റെ സ്ഥാനം എന്നും ഇന്ദ്രജിത്ത് പറഞ്ഞു. ഷൂട്ടിംഗ് പൂർത്തിയാക്കിയ ചിത്രം അടുത്ത മാസം റിലീസിന് എത്തും എന്നാണ് കരുതപ്പെടുന്നത് . ഇപ്പോൾ നിരവധി ചലച്ചിത്രമേളകൾക്ക് ഉള്ള തയ്യാറെടുപ്പിലാണ് അണിയറപ്രവർത്തകർ.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…