മലയാള സിനിമ പ്രേക്ഷകരും മോഹൻലാൽ, പൃഥ്വിരാജ് ആരാധകരും ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ലുസിഫർ.പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ഒരു പൊളിറ്റിക്കൽ ത്രില്ലർ ആകുമെന്ന് ആണ് പറയപ്പെടുന്നത്.
ചിത്രത്തിന്റെ ഷൂട്ടിങ് വണ്ടിപ്പെരിയാറിൽ ആരംഭിച്ചിരുന്നു.ആദ്യ ദിനം മുതൽ തന്നെ ചിത്രത്തിന്റെ സ്റ്റില്ലുകൾ ലൊക്കേഷനിൽ നിന്ന് പുറത്തായിരുന്നു.ചിത്രത്തിന്റെ ഷൂട്ടിംഗ് ഇപ്പോൾ തിരുവനന്തപുരത്ത് വെച്ചാണ് പുരോഗമിക്കുന്നത്.
ചിത്രത്തിൽ സംവിധായകൻ പൃഥ്വിരാജിന്റെ ജേഷ്ഠനും നടനുമായ ഇന്ദ്രജിത്തും വേഷമിടുന്നുണ്ട്.അനുജന്റെ സംവിധാനത്തില്‍ ക്യാമറയുടെ മുന്നില്‍ വന്ന സന്തോഷം പങ്ക് വയ്ക്കുകയാണ് ഇന്ദ്രജിത്ത്. ജീവിതത്തില്‍ ഏറ്റവും സന്തോഷം തോന്നിയ നിമിഷങ്ങളായിരുന്നു അത്. അവന്റെ വലിയ മോഹത്തിനൊപ്പം തോള്‍ ചേര്‍ന്നതിന്റെ വലിയ സന്തോഷമുണ്ടെന്ന് നടന്‍ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി.
തന്റെ മൂന്നാം തമിഴ് ചിത്രമായ നരകസൂരനെക്കുറിച്ചും ഇന്ദ്രജിത്ത് പറയുന്നു. സ്വപ്നതുല്യമായ കൂട്ടായ്മയായിരുന്നത്. അരവിന്ദ് സാമി അഭിനയിച്ച റോജാ, ബോംബെ എന്നീ ചിത്രങ്ങള്‍ എന്റെ ഹൈസ്‌കൂള്‍ കാലത്ത് ആഘോഷത്തോടെ ആസ്വദിച്ചവയായിരുന്നു. ആ താരത്തിനൊപ്പം സ്‌ക്രീന്‍ പങ്കിടാനായത് ഭാഗ്യം. കൊതിപ്പിക്കുന്ന അഭിനയ വിരുതിനപ്പുറം എല്ലാ കാര്യങ്ങളിലും അറിവുള്ള കലാകാരനെയാണ് അരവിന്ദ് സാമിയിലൂടെ ഞാന്‍ അടുത്തറിഞ്ഞത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…