ദീപാവലി ദിനത്തിൽ അമ്മയുടെ പിറന്നാൾ ആഘോഷിച്ച് താരകുടുംബം; പിറന്നാൾ ദിനത്തിൽ മരുമകൾക്കും കൊച്ചുമക്കൾക്കുമൊപ്പം നൃത്തം ചെയ്ത് മല്ലിക സുകുമാരൻ

ദീപാവലി ദിനത്തിൽ മക്കൾക്കൊപ്പവും കൊച്ചുമക്കൾക്കൊപ്പവും പിറന്നാൾ ആഘോഷിച്ച് മലയാളത്തിന്റെ പ്രിയനടി മല്ലിക സുകുമാരൻ. സാമൂഹ്യ മാധ്യമങ്ങളിൽ ഹൃദ്യമായ സന്ദേശങ്ങളാണ് പിറന്നാൾ ആഘോഷിക്കുന്ന അമ്മയ്ക്കായി പങ്കുവെച്ചത്. ‘ഹാപ്പി ബെർത്ത്ഡേ അമ്മ’ എന്ന് മക്കളായ പൃഥ്വിരാജ് സുകുമാരനും ഇന്ദ്രജിത്ത് സുകുമാരനും കുറിച്ചു. എന്നാൽ, മരുമക്കളായ പൂർണിമയും സുപ്രിയയും ‘ഞങ്ങളുടെ പ്രിയപ്പെട്ട അമ്മക്കുട്ടിക്ക് പിറന്നാൾ ആശംസകൾ’ എന്നാണ് കുറിച്ചത്. ഇക്കുറി മകൻ ഇന്ദ്രജിത്തിന്റെ ഒപ്പമായിരുന്നു മല്ലികയുടെ പിറന്നാൾ ആഘോഷം. ആശംസകൾ അറിയിക്കാൻ അമ്മയ്ക്കരികിലേക്ക് പൃഥ്വിരാജും സുപ്രിയയും എത്തിയിരുന്നു.

പച്ച പട്ടുസാരി വെള്ള മുത്തുമാലയും ആയിരുന്നു പിറന്നാൾ ദിനത്തിൽ മല്ലികയുടെ വേഷം. പട്ടുസാരി ചുറ്റി മക്കളുടെ കുടുംബത്തിന് ഒപ്പം നിൽക്കുന്ന ഫോട്ടോ പുറത്തു വന്നതിനു പിന്നാലെ പൂർണിമയ്ക്കും കൊച്ചുമക്കളായ പ്രാർത്ഥനയ്ക്കും നക്ഷത്രയ്ക്കും ഒപ്പം റീൽസിലും മല്ലിക സുകുമാരൻ പ്രത്യക്ഷപ്പെട്ടു. കൊച്ചുമക്കളിൽ മൂത്തയാളായ പ്രാർത്ഥനയാണ് റീൽസ് വീഡിയോ പോസ്റ്റ് ചെയ്തത്. ഏതായാലും മക്കളും മരുമക്കളും കൊച്ചുമക്കളും ചേർന്ന് മല്ലിക സുകുമാരന്റെ പിറന്നാൾ ആഘോഷമാക്കി മാറ്റി.

സിനിമയിൽ ഇപ്പോഴും സജീവമാണ് മല്ലിക സുകുമാരൻ. അവസാനമായി പൃഥ്വിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡി എന്ന ചിത്രത്തിലാണ് മല്ലിക സുകുമാരൻ അഭിനയിച്ചത്. 1974ൽ പുറത്തിറങ്ങിയ ഉത്തരായനം എന്ന അരവിന്ദൻ ചിത്രത്തിൽ വേഷമിട്ടാണ് മല്ലികയുടെ അഭിനയ ജീവിതത്തിന് തുടക്കമായത്. സുകുമാരനുമായുള്ള വിവാഹശേഷം അഭിനയരംഗം വിട്ട മല്ലിക സുകുമാരന്റെ മരണശേഷം വീണ്ടും അഭിനയത്തിൽ സജീവമാകുകയായിരുന്നു.

 

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

3 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

3 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago