സെക്കൻഡ് ഷോ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച ദുൽഖർ സൽമാൻ ഒരിടവേളയ്ക്ക് ശേഷം മലയാളത്തിലേക്ക് തിരിച്ചെത്തുന്നത് അതേ സംവിധായകന്റെ ചിത്രത്തിലൂടെ തന്നെയാണ്. കേരളത്തിലെ കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിതത്തെ ആസ്പദമാക്കി ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്യുന്ന സുകുമാരക്കുറുപ്പ് എന്ന ചിത്രത്തിലൂടെയാണ് ദുൽഖർ സൽമാൻ വീണ്ടും മലയാളത്തിലേക്ക് തിരിച്ചെത്തുന്നത്.
സെക്കൻഷോ, കൂതറ എന്നീ ചിത്രങ്ങളിലൂടെ വെളിവായ ശ്രീനാഥ് രാജേന്ദ്രന്റെ സംവിധാന മികവ് സുകുമാരക്കുറുപ്പിലും ഉണ്ടായാൽ ദുൽഖർ സൽമാന്റെ അതിഗംഭീര തിരിച്ചു വരവായിരിക്കും ഈ ചിത്രം.ചിത്രത്തിന്റെ ഷൂട്ടിംഗ് ഒറ്റപ്പാലത്ത് ആരംഭിക്കാൻ പോകുന്നു എന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്.80 കളുടെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിലേക്ക് കാസ്റ്റിംഗ് കോൾ അണിയറ പ്രവർത്തകർ ക്ഷണിച്ചിരുന്നു. മുടി നീട്ടി വളർത്തിയർക്കും പാലക്കാട് സ്വദേശികൾക്കും മുൻഗണനയുണ്ട്.
ഇപ്പോൾ ചിത്രത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിരിക്കുകയാണ്.ചിത്രത്തിൽ സണ്ണി വെയ്നും ഷൈൻ ടോം ചാക്കോയും ഉണ്ടെന്ന് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു.ചിത്രത്തിന്റെ സ്റ്റാർ കാസ്റ്റ് വീണ്ടും വലുതാകുന്ന കാഴ്ച്ചയാണ് ഇപ്പോൾ ഉള്ളത്. ചിത്രത്തിൽ യുവതാരം ഇന്ദ്രജിത്ത് സുകുമാരനും ഭാഗമായേക്കും.ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിതീകരണം ഉടൻ ഉണ്ടാകും.ശ്രീനാഥ് രാജേന്ദ്രന്റെ ആദ്യ രണ്ട് ചിത്രങ്ങളിലും സണ്ണി വെയ്ൻ ഭാഗമായിരുന്നു.കെ എസ് അരവിണ്ടും ഡാനിയൽ സായൂജ് നായരും ചേർന്നാണ് ചിത്രത്തിന് തിരക്കഥ രചിക്കുന്നത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…