മലയാളത്തിൻെറ പ്രിയ ഹാസ്യ നടൻ ഇന്ദ്രന്‍സ് ഭാര്യ ശാന്തയെ പെണ്ണ് കാണാന്‍ പോയതിനെ കുറിച്ചും അതെ പോലെ വിവാഹത്തെ കുറിച്ചുമൊക്കെ മനസ്സ് തുറന്ന് പറയുകയാണ്.
ആ കാലഘട്ടത്തിൽ വിവാഹം കഴിക്കാന്‍ വേണ്ടി ഞാന്‍ ഏറെ അലഞ്ഞ് നടന്നിരുന്നു. എന്റെ മനസ്സിൽ പ്രണയവിവാഹം തന്നെയാണ്. എന്നാൽ അങ്ങനെ ആരെയും വന്നില്ല. ആ സമയത്ത് അച്ഛനൊക്കെ അവിടെ ഉള്ളത് കൊണ്ട് മുഖത്ത് നോക്കിയില്ല. അല്ലാരുനെങ്കിൽ മുഖത്തേക്ക് നോക്കിയിരുനെങ്കിൽ ഇത് നടക്കില്ലായിരുന്നുവെന്ന് ഇന്ദ്രന്‍സ് പറയുന്നു. ഇപ്പോഴും ഓര്‍മ്മയുണ്ട് അന്ന് പെണ്ണ് കാണാന്‍ പോയത്. അവരുടെ വീടിന്റെ നടയിലൂടെ കേറി ഇറങ്ങി അടുത്തുള്ള വീട്ടിലെല്ലാം പെണ്ണ് കണ്ടിട്ടുണ്ട്. ഏറ്റവും അവസാനമാണ് അവിടെ പോകുന്നത്. ആദ്യ സമയത്ത് ഒരു പക്ഷെ ഇവിടെ വന്നിരുന്നെങ്കില്‍ ബാക്കി എവിടെയും പോവേണ്ടി വരില്ലായിരുന്നു.പോയതൊക്കെ അവരുടെ ബന്ധുക്കളാണ്.
എല്ലാം അറിയുന്നുണ്ട്. ആ സമയത്ത് സിനിമയില്‍ കോസ്റ്റിയൂമിന്റെ നല്ല തിരക്കുണ്ട്. അതുകൊണ്ട് തന്നെ സിനിമാക്കാരനായതിനാൽ കൂടുതൽ ശ്രദ്ധിക്കണമെന്ന് ഇവരുടെ ബന്ധുക്കള്‍ സൂചിപ്പിച്ചിരുന്നു. ഒരു പക്ഷെ മദ്രാസില്‍ വേറെ ഭാര്യയും മക്കളുമൊക്കെ ഉണ്ടാവുമെന്നൊക്കെ പറഞ്ഞിട്ടുണ്ട്. പിന്നെ ഞാന്‍ പെന്‍സില്‍ പോലെ ഇരിക്കുന്നു, ഈര്‍ക്കിലി പോലെയാണ് എന്നൊക്കെ പലരും പറഞ്ഞിട്ടുണ്ട്.യഥാർത്ഥത്തിൽ പെണ്ണ് കാണാന്‍ പോയ ദിവസം എന്നെ ഭാര്യ കണ്ടിട്ടില്ല. പിന്നീടാണ് കാണുന്നത്.
ചായ കൊണ്ട് വന്ന് വെച്ചിട്ട് പോയി എന്നല്ലാതെ അച്ഛനും ചേട്ടനുമൊക്കെ നില്‍ക്കുന്നത് കൊണ്ട് നിവര്‍ന്ന് നിന്ന് നോക്കാനുള്ള ധൈര്യം ഇല്ലായിരുന്നു. അന്ന് നേരെ നോക്കിയിരുന്നെങ്കില്‍ അമ്മയോട് കരഞ്ഞ് പറഞ്ഞിട്ടാണെങ്കിലും കല്യാണം നടത്തില്ലായിരുന്നുവെന്ന് ഭാര്യ ഇടയ്ക്ക് പറയും. ഇപ്പോള്‍ ഏറ്റവും നല്ല ഭാര്യ ശാന്ത ആണെന്ന് തോന്നുന്നുണ്ടോ എന്ന അവതാരകന്റെ ചോദ്യത്തിന് വേറെ ഭാര്യ ഇല്ലാത്തത് കൊണ്ട് അങ്ങനെ തോന്നുന്നുവെന്ന സൂപ്പർ മറുപടിയാണ് ഇന്ദ്രന്‍സ് നല്‍കിയത്.