അപര്‍ണ ബാലമുരളി നായികയായി എത്തിയ ചിത്രമാണ് ഇനി ഉത്തരം. ഒക്ടോബര്‍ ഏഴിനായിരുന്നു ചിത്രം പ്രേക്ഷകരിലേക്ക് എത്തിയത്. പേര് കൊണ്ട് ശ്രദ്ധ നേടിയ ചിത്രം പിന്നീട് ട്രെയിലര്‍ പുറത്തിറക്കിയും ഞെട്ടിച്ചിരുന്നു. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സോഷ്യല്‍ മീഡിയയിലും ചിത്രം മികച്ച അഭിപ്രായം നേടി. ഇപ്പോഴിതാ ഇനി ഉത്തരം കണ്ട ഒരു പ്രേക്ഷകന്റെ അഭിപ്രായമാണ് ശ്രദ്ധ നേടുന്നത്. മൂവി സ്ട്രീറ്റ് എന്ന ഫേസ്ബുക്ക് ഗ്രൂപ്പില്‍ ശ്രീനാഥ് എന്ന പ്രേക്ഷകനാണ് അഭിപ്രായം പങ്കുവച്ചിരിക്കുന്നത്.
പുതുമയുള്ള കഥയും അതിന്റെ ഗംഭീര മേക്കിംഗുമാണ് ഇനി ഉത്തരത്തെ മറ്റു ത്രില്ലറുകളില്‍ നിന്ന് വേറിട്ട് നിര്‍ത്തുന്നതെന്ന് ശ്രീനാഥ് അഭിപ്രായപ്പെടുന്നു. അപര്‍ണ ബാലമുരളിക്കൊപ്പം ഹരീഷ് ഉത്തമന്‍, കലാഭവന്‍ ഷാജോണ്‍, സിദ്ദിഖ്, ചന്തുനാഥ് തുടങ്ങിയവരും സിനിമയില്‍ ഗംഭീര പ്രകടനം കാഴ്ച വച്ചിരിക്കുന്നതായി കുറിപ്പില്‍ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ത്രില്ലര്‍ സിനിമകളോട് എന്നും ഒരു പ്രത്യേക ഇഷ്ടമാണ്. എന്നാല്‍ അടുത്തിടെ ത്രില്ലര്‍ സിനിമകളില്‍ ക്ലിഷേ സബ്‌ജെറ്റുകളാണ് മലയാളത്തില്‍ വന്നു കൊണ്ടിരുന്നത്.
എന്നാല്‍ അതില്‍ നിന്നെല്ലാം വ്യത്യസ്ഥമായ ഒരു സിനിമ ഇന്ന് കണ്ടു. അപര്‍ണ ബാലമുരളി നായികയായ ഇനി ഉത്തരം. നാവഗതായ സുധീഷ് രാമചന്ദ്രനാണ് സംവിധായകന്‍. ജീത്തു ജോസഫിന്റെ അസിസ്റ്റന്റ് ആയിരുന്ന സുധീഷ് ആ ക്വാളിറ്റി തന്റെ സിനിമയിലും കാണിക്കുന്നുണ്ട്.
പുതുമയുള്ള കഥയും അതിന്റെ ഗംഭീര മേക്കിങ്ങുമാണ് ഇനി ഉത്തരത്തെ മറ്റു ത്രില്ലറുകളില്‍ നിന്നും വേറിട്ട് നിര്‍ത്തുന്നത്. കഥയെ കുറിച്ച് അധികം ഒന്നും അറിയാതെ കാണുന്നതായിരിക്കും നല്ലത് ??
അപര്‍ണ ബാലമുരളിക്കൊപ്പം ഹരീഷ് ഉത്തമന്‍ , കലാഭവന്‍ ഷനോണ് , സിദ്ധിഖ് , ചന്തുനാഥ് തുടങ്ങിയവരും സിനിമയില്‍ ഗംഭീരമായി അഭിനയിച്ചിട്ടുണ്ട്.
ത്രില്ലര്‍ സിനിമ ഇഷ്ടപെപ്പടുന്നവര്‍ ആണെങ്കില്‍ നിങ്ങള്‍ക്ക് ധൈര്യമായി സിനിമക്ക് ടിക്കറ്റ് എടുക്കാം
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…