‘ഓരോ ഉത്തരത്തിനും ഒരു ചോദ്യമുണ്ട്’; ദേശീയ അവാർഡ് ജേതാവ് അപർണ ബാലമുരളി നായികയായി എത്തുന്ന ഇനി ഉത്തരം ടീസർ റിലീസ് ചെയ്തു

മികച്ച നടിക്കുള്ള ദേശീയ അവാർഡ് സ്വന്തമാക്കിയ അപർണ ബാലമുരളി നായികയായി എത്തുന്ന ‘ഇനി ഉത്തരം’ സിനിമയുടെ ഔദ്യോഗിക ടീസർ റിലീസ് ചെയ്തു. ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രമായാണ് ഇനി ഉത്തരം എത്തുന്നത്. സുധീഷ് രാമചന്ദ്രനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആകാംക്ഷയും അങ്കലാപ്പും നിറച്ചാണ് ചിത്രത്തിന്റെ ടീസർ അവസാനിക്കുന്നത്. അപർണ ബാലമുരളിക്ക് ഒപ്പം കലാഭവൻ ഷാജോൺ, ചന്തു നാഥ് എന്നിവരാണ് പ്രധാനവേഷങ്ങളിൽ എത്തുന്നത്. ഇവരെ കൂടാതെ ഹരീഷ് ഉത്തമൻ, സിദ്ധാർത്ഥ് മേനോൻ, സിദ്ദിഖ്, ജാഫർ ഇടുക്കി, ഷാജു ശ്രീധർ, ജയൻ ചേർത്തല, ദിനീഷ് പി, ഭാഗ്യരാജ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

ചിത്രത്തിന്റെ പോസ്റ്ററുകൾ നേരത്തെ തന്നെ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായിരുന്നു. എ ആൻഡ് വി എന്റർടയിൻമെന്റ്സിന്റെ ബാനറിൽ അരുൺ, വരുൺ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രമെത്തുന്നത് ‘ഓരോ ഉത്തരത്തിനും ഒരു ചോദ്യമുണ്ട്’ എന്ന ടാഗ് ലൈനോട് കൂടിയാണ്. ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് രഞ്ജിത് ഉണ്ണിയാണ്. വിനായക് ശശികുമാറിന്റെ വരികൾക്ക് സം​ഗീതം നൽകിയിരിക്കുന്നത് ഹെഷാം അബ്ദുൾ വഹാബ് ആണ്. ഛായാ​ഗ്രഹണം നിർവഹിച്ചിരിക്കുന്നത് രവി ചന്ദ്രൻ. ജീത്തു ജോസഫിന്റെ ശിഷ്യനായ സുധീഷ് രാമചന്ദ്രൻ ’12th മാൻ’ എന്ന ചിത്രത്തിന്റെ കോ ഡയറക്ടറുമാണ്.

സിനിമയുടെ ചിത്രീകരണം പ്രധാനമായും നടന്നത് പാലക്കാട് ധോണിയിലാണ്. H2O Spell ആണ് ചിത്രത്തിന്റെ പ്രോജക്ട് ഡിസൈൻ. എഡിറ്റിങ് – ജിതിൻ ഡി കെ. പ്രൊഡക്ഷൻ കൺട്രോളർ – റിന്നി ദിവാകർ, വിനോഷ് കൈമൾ, കല – അരുൺ മോഹനൻ, മേക്കപ്പ് – ജിതേഷ് പൊയ്യ, വസ്ത്രാലങ്കാരം – ധന്യ ബാലകൃഷ്ണൻ, ചീഫ് അസോസിയേറ്റ് – ദീപക് നാരായണൻ, സ്റ്റിൽസ് – ജെഫിൻ ബിജോയ്, ഡിസൈൻ – ജോസ് ഡൊമനിക്. പി ആർ ഒ – എ.എസ്. ദിനേശ്.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 week ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 week ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

8 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

8 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago