ജീത്തു ജോസഫിന്റെ പുതിയ ചിത്രമായ ട്വൽത് മാൻ മികച്ച അഭിപ്രായം നേടി സ്ട്രീമിംഗ് തുടരുകയാണ്. ഒടിടി പ്ലാറ്റ്ഫോമായ ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിലാണ് ചിത്രം റിലീസ് ചെയ്തത്. മോഹൻലാലിന് ഒപ്പം മലയാളത്തിലെ യുവതാരങ്ങളും അണിനിരന്ന ചിത്രം പ്രേക്ഷകരുടെ മികച്ച അഭിപ്രായം സ്വന്തമാക്കി. ചിത്രത്തിന്റെ കോ – ഡയറക്ടറായ സുധീഷ് രാമചന്ദ്രൻ ആദ്യമായി ഒരു സിനിമ സംവിധാനം ചെയ്യാൻ പോകുകയാണ്. ‘ഇനി ഉത്തരം’ എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ഏതായാലും ആശാന്റെ ചിത്രത്തിന്റെ വിജയം ‘ഇനി ഉത്തരം’ സിനിമയുടെ സെറ്റിൽ ആഘോഷിച്ചിരിക്കുകയാണ് സുധീഷും സംഘവും. കേക്ക് മുറിച്ചാണ് 12ത് മാൻ സിനിമയുടെ വിജയം ‘ഇനി ഉത്തരം’ സെറ്റിൽ ആഘോഷിച്ചത്.
ജീത്തു ജോസഫിന്റെ ദൃശ്യം സിനിമയിലെ സഹദേവനെ അവതരിപ്പിച്ച കലാഭവൻ ഷാജോണും 12ത് മാൻ സിനിമയിലെ ജിതേഷിനെ അവതരിപ്പിച്ച ചന്തുനാഥും ‘ഇനി ഉത്തരം’ സിനിമയിലെ അഭിനേതാക്കളാണ്. കൂടാതെ ഹരീഷ് ഉത്തമൻ, അപർണ ബാലമുരളി, ജാഫർ ഇടുക്കി എന്നിവരും അഭിനേതാക്കളാണ്. ഇവരും സിനിമയുടെ മറ്റ് അണിയറപ്രവർത്തകരും ഒരുമിച്ച് ആയിരുന്നു ട്വൽത് മാൻ വിജയം ആഘോഷിച്ചത്.
ദിലീപിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കിയ ലൈഫ് ഓഫ് ജോസൂട്ടി സിനിമയുടെ ക്യാമറമാനായ രവിചന്ദ്രൻ ആണ് ഈ ചിത്രത്തിന്റെയും ഛായാഗ്രഹണം. പാലക്കാട് ധോണിയിൽ ആണ് സിനിമ ചിത്രീകരിക്കുന്നത്. അപർണ ബാലമുരളി, ഹരീഷ് ഉത്തമൻ, കലാഭവൻ ഷാജോൺ, സിദ്ദിഖ്, ജാഫർ ഇടുക്കി, ചന്തുനാഥ്, സിദ്ധാർത്ഥ് മേനോൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എ ആന്റ് വി എന്റർടയിൻമെന്റിന്റെ ബാനറിൽ വരുൺ, അരുൺ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. സഹോദരങ്ങളായ രഞ്ജിത്ത്, സനീഷ് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ രചന. എഡിറ്റിംഗ് – ജിതിൻ ഡി കെ, സംഗീതം – ഹിഷാം അബ്ദുൾ വഹാബ്, ഗാനരചന – വിനായക് ശശികുമാർ, മേക്കപ്പ് – ജിതേഷ് പൊയ്യ, ആർട്ട് – അരുൺ മോഹനൻ, വസ്ത്രാലങ്കാരം – ധന്യ ബാലകൃഷ്ണൻ.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…