ടെലിഫിലിമുകളിലും ഷോര്‍ട്ട്ഫിലിമുകളിലും ബാലതാരമായി അഭിനയിച്ച് സിനിമ ജീവിതത്തിലേക്ക് കടന്നുവന്ന താരമാണ് ഇനിയ. പിന്നീട് നിരവധി ചിത്രങ്ങളിലും ഇനിയ വേഷമിട്ടു. തനിക്ക് ഏറ്റവും ഇഷ്ടമുള്ള വസ്ത്രം സാരി ആണെന്നും എന്നാൽ താൻ സാരിയുടുത്താൽ പലരുടെയും കമന്റുകൾ കേൾക്കേണ്ടിവരും എന്നും താരം പറയുന്നു. താൻ സാരി ഉടുത്താൽ സെക്സി ലുക്ക് ആണ് എന്നാണ് ആളുകൾ പറയുന്നത് എന്നാണ് ഇനിയ പറയുന്നത്. ഇപ്പോൾ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തന്റെ വസ്ത്രധാരണത്തെ കുറിച്ചും ഫാഷന്‍ സങ്കല്‍പങ്ങളെ കുറിച്ചും തുറന്ന് പറയുകയാണ് ഇനിയ.
ഇനിയയുടെ വാക്കുകള്‍:
ഒരാള്‍ അണിഞ്ഞിരിക്കുന്ന വസ്ത്രത്തില്‍ നന്ന് ആയാളുടെ സ്വഭാവം അറിയാമെന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്. എന്നാല്‍ താന്‍ അക്കാര്യത്തില്‍ വിശ്വസിക്കുന്നില്ല. സന്ദര്‍ഭത്തിനനുസരിച്ച് വസ്ത്രം ധരിക്കാന്‍ ശ്രമിക്കാറുണ്ട്. എന്നാല്‍ ഷോപ്പിങ്ങിനായി അധികം സമയം ചിലവഴിക്കാറില്ല. ചേച്ചിയാണ് അതിന് സഹായിക്കുന്നത്. കൂടാതെ ഫാഷനെ കുറിച്ച് എല്ലാ ഐഡിയകളും പറഞ്ഞു തരുന്നതും ചേച്ചി സ്വാതിയാണ്. അത് പരീക്ഷിക്കുന്നതിലാണ് എനിക്ക് താല്‍പര്യം.
തനിയ്ക്ക് കൂടുതല്‍ ഇണങ്ങുന്നത് സാരിയാണ്. അതിനാല്‍ തന്നെ ഫംഗ്ഷനുകള്‍ക്ക് പോകുമ്പോള്‍ ആദ്യം പരിഗണിക്കുന്നത് സാരി തന്നെയാണ്. സാരി ഉടുത്താല്‍ ഞാന്‍ സെക്‌സിയാണെന്ന് ഒരുപാട് പേര്‍ പറയാറുണ്ട്. കൂടുതലും സിമ്പിള്‍ ഡിസൈനുള്ള ഷിഫോണ്‍ സാരിയാണ് ഏറ്റവും ഇഷ്ടം. പട്ടുസാരിയും മുല്ലപ്പൂവും വച്ച് പരമ്പരാഗത രീതിയില്‍ ഒരുങ്ങുന്നത് വലിയ ഇഷ്ടമാണ്. യാത്രകളില്‍ കാഷ്വല്‍സ് ജീന്‍സും ടോപ്പുമാണ് ധരിക്കാറുള്ളത്, ബ്ലാക്ക് ആന്റ് വൈറ്റ് കോമ്പിനേഷനാണ് കാഷ്വല്‍സില്‍ അധികം ഉപയോഗിക്കാറുളളത്. അത് പോലെ ഗൗണുകളും തനിയ്ക്ക് ചേരുന്ന വസ്ത്രമാണ്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…