Categories: Celebrities

കോവിഡ് വന്നത്  ആലീസിനെ അന്വേഷിച്ച് :  കാൻസർ വന്നത് എന്നെ അന്വേഷിച്ചും:  ഇന്നസെന്റ്

മലയാളത്തിലെ പ്രിയപ്പെട്ട സഹ നടനും ഹാസ്യനടനുമായ ഇന്നസെന്റിന് മൂന്നാം  തവണയും ശരീരത്തിൽ കാൻസർ വന്നതിനെക്കുറിച്ച് അഭിമുഖത്തിലൂടെ പങ്കുവയ്ക്കുകയാണ് . കോവിഡ്  കാലമായതിനാൽ സിനിമ തിരക്കുകൾ ഒന്നുമില്ലാതെ താരത്തിന്. ഭാര്യ ആലീസിന് കോവിഡ് ബാധിച്ച് ഇപ്പോൾ ആശുപത്രിയിലാണ്. തനിക്ക് ക്യാൻസർ ഉള്ളതുകൊണ്ട് കോവിഡ് തേടിയെത്തിയത് ഭാര്യയെ ആണെന്ന്  തമാശ രൂപേണ പറയുന്നു.

തങ്ങളുടെ  വീട്ടിൽ 8 വർഷമായി ഒരു അതിഥിയുണ്ട് എന്നും എത്രയും ബഹുമാനപ്പെട്ട കാൻസർ ആണ് അത് എന്നും ഇന്നസെൻറ് കൂട്ടിച്ചേർത്തു. ചെറുപ്പകാലങ്ങളിൽ സുഹൃത്തുക്കളുമൊത്ത് കളിച്ചു നടക്കുമ്പോൾ പുതിയ സ്ഥലങ്ങൾ നമ്മൾ കണ്ടു പിടിക്കും. പൊളിയുമ്പോൾ മറ്റൊരു സ്ഥലം കണ്ടുപിടിക്കും അതുപോലെയാണ് ഡോക്ടർമാർ തന്റെ ശരീരത്തിൽ ക്യാൻസർ കണ്ടുപിടിക്കുന്നതെന്നും  ഒന്ന് ഭേദമായി കഴിയുമ്പോൾ അടുത്തത് വീണ്ടും വന്നു ചേരും എന്നും  പറഞ്ഞു . ചികിത്സ തുടരുകയാണെന്നും താരത്തെ ചികിത്സിയ്ക്കുന്ന
ഡോ. ഗംഗാധരൻ പറഞ്ഞത് ഇന്നസന്റിന്റെ ശരീരത്തിൽ വീണ്ടും ‘കോമഡി’ വന്നല്ലോ എന്നാണ് എന്നും ഇന്നസെന്റ് പതിവുപോലെ ഹാസ്യരൂപേണ പറഞ്ഞു.

സന്തോഷം എന്നത് ജീവിതത്തിലെ ഒരു പ്രധാന കാര്യമാണെന്നും അത് മരുന്നിനെ പോലെതന്നെ അത്രയും ശക്തിയുള്ളതാണെന്ന്  നാം മനസ്സിലാക്കണമെന്നും  താൻ ഇപ്പോൾ സന്തോഷവാനാണെന്നും രോഗം വരും പോകും എന്ന നിലപാടിലാണ് എന്നും പറഞ്ഞു .
ഇപ്പോൾ ആശുപത്രിയിലുള്ള എല്ലവരോടും തനിക്ക് ചോദിക്കാനുള്ളത് സന്തോഷത്തെ ക്കുറിച്ചാണ്. സുഖമല്ലേ  വീണ്ടും കാണാം എന്ന് മനസ്സിൽ പണ്ടു പറഞ്ഞതു മാത്രം എപ്പോഴും ഓർത്താൽ മതി.സിനിമയിലെ ഡയലോഗ് കൂട്ടിച്ചേർത്ത്  ‘ഇതല്ല, ഇതിനപ്പുറവും ചാടിക്കടന്നവനാണീ…’ നമുക്ക് ഒരുമിച്ച് ചാടാം. ഞാൻ പലതവണ ചാടിയതാണ്… എന്ന് പറഞ്ഞു കൊണ്ട്  ഇന്നസെന്റ് വാക്കുകൾ നിർത്തി

webadmin

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 week ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 week ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

8 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

8 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago