Categories: Malayalam

പോസ്റ്ററിലെ നമ്പറിൽ വിളിക്കുമ്പോൾ ചെല്ലുന്നത് കലാസദൻ ഉല്ലാസിലേക്ക്;വേറിട്ട പ്രൊമോഷനുമായി രമേശ് പിഷാരടി

പലവിധ കോമഡി നമ്പറുകളിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രമാണ് ഗാനഗന്ധർവ്വൻ. മിമിക്രി ആർട്ടിസ്റ്റ് എന്ന രീതിയിലും നടൻ എന്ന രീതിയിലും ഏറെ ആരാധകരുള്ള പിഷാരടി, സംവിധായകൻ വേഷമണിയുന്ന രണ്ടാമത്തെ ചിത്രമാണിത്. ജയറാം കേന്ദ്രകഥാപാത്രമായ പഞ്ചവർണ്ണതത്ത ആയിരുന്നു പിഷാരടിയുടെ സംവിധാനത്തിൽ ഒരുങ്ങിയ ആദ്യചിത്രം. രണ്ടാമത്തെ ചിത്രമായ ഗാനഗന്ധർവ്വന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇന്നലെ പുറത്ത് വരികയുണ്ടായി. ചിത്രത്തിൽ ഗാനമേളകളിൽ പാട്ടുപാടുന്ന ഒരു ഗായകൻ ആയിട്ടാണ് മമ്മൂട്ടി എത്തുന്നത്. അതിനാൽ തന്നെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സാധാ ചിത്രങ്ങളുടെ പോസ്റ്ററിൽ നിന്നും വളരെ വ്യത്യസ്തമായ രീതിയിലാണ് ഒരുക്കിയിരിക്കുന്നത്.

ഗാനമേള ട്രൂപ്പിന്റെ പ്രോഗ്രാം പോസ്റ്റിനോട് ഏറെ സാമ്യമുള്ള ഈ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏറെ ജനശ്രദ്ധ നേടി. കലാസദൻ ഉല്ലാസ് ആയിട്ടാണ് മമ്മൂട്ടി ചിത്രത്തിൽ എത്തുന്നത്. പോസ്റ്റിന് അടിയിൽ ബുക്കിങ്ങിനായി കൊടുത്തിരിക്കുന്ന നമ്പർ ട്രൂകോളർ സെർച്ച് ചെയ്തവർ ഒന്നടങ്കം ഞെട്ടിയിട്ടുണ്ട്. ചിത്രത്തിലെ മമ്മൂട്ടി കഥാപാത്രത്തിന്റെ പേരായ കലാ സദൻ ഉല്ലാസ് എന്നാണ് നമ്പർ സേവ് ചെയ്തിരിക്കുന്നത്. ഗാനഗന്ധർവന്റെ അണിയറപ്രവർത്തകരുടെ ബ്രില്ലിയന്സ് ഇവിടെ തെളിഞ്ഞു കാണാൻ സാധിക്കും. വിളിക്കുന്നവർക്ക് വളരെ നല്ല ഒരു മറുപടിയും അണിയറപ്രവർത്തകർ ഒരുക്കിയിട്ടുണ്ട്. കലാസദൻ ഉല്ലാസിനെ തേടി പിടിച്ചവർക്ക് നന്ദി എന്നു തുടങ്ങുന്ന ഒരു മറുപടിയാണത്.

webadmin

Recent Posts

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

1 month ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

2 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

2 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

2 months ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

2 months ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

2 months ago