സിനിമയെടുക്കാൻ കാശില്ലാത്തതിന്റെ പേരിൽ ചിത്രത്തിന്റെ ട്രെയിലർ മാത്രം ഷൂട്ട് ചെയ്ത് പുറത്തിറക്കിയിരിക്കുകയാണ് ജയേഷ് മോഹനെന്ന കോതമംഗലം സ്വദേശി. അദ്ദേഹം പോസ്റ്റ് ചെയ്ത ‘ചിലർ’ എന്ന ടൈറ്റിൽ ഉള്ള ട്രെയിലർ ഏറെ ജനശ്രദ്ധ നേടി. തന്റെ തിരക്കഥയുമായി വർഷങ്ങളോളം നിരവധി വാതിലുകൾ മുട്ടിയതിനുശേഷമാണ് ഈ ഒരു സാഹസത്തിനു മുതിർന്നത് എന്ന് ജയേഷ് പറയുന്നു. രണ്ടുവർഷത്തോളമായി അദ്ദേഹം ഈ തിരക്കഥയുമായി നിരവധി ആളുകളെ സമീപിക്കുന്നു. പക്ഷേ അദ്ദേഹത്തിന്റെ തിരക്കഥ ആർക്കും ഉൾക്കൊള്ളാനാവുന്നില്ലായിരുന്നു.
താൻ ഈ കഥയിലൂടെ എന്താണ് ചിന്തിക്കുന്നത് എന്ന് ആളുകളെ മനസ്സിലാക്കിക്കുവാൻ വേണ്ടിയാണ് അദ്ദേഹം ഈ ട്രെയിലർ ഷൂട്ട് ചെയ്തത്. ട്രെയിലർ ഷൂട്ട് ചെയ്യാൻ പണമില്ലാതെ പെങ്ങളുടെ വള വിറ്റാണ് അദ്ദേഹം അത് ഷൂട്ട് ചെയ്തത്. കൂട്ടുകാരന്റെ ക്യാമറയിൽ ഒരുക്കിയ ട്രെയിലറിൽ അഭിനയിച്ചവർ എല്ലാവരും തന്നെ പരിചയക്കാർ ആയിരുന്നു. അങ്ങനെ ട്രെയിലറുമായി വീണ്ടും ആളുകളെ കണ്ടു തുടങ്ങി. അവിടെയും രക്ഷയില്ലാതെ വന്നപ്പോൾ ആണ് അദ്ദേഹം സോഷ്യൽ മീഡിയയിലൂടെ ട്രെയിലർ പുറത്തിറക്കുന്നതിനെ പറ്റി ചിന്തിച്ചത്. ഇപ്പോൾ ട്രെയിലർ ഏറെ ജനശ്രദ്ധ നേടുകയും നിരവധി ആളുകൾ അദ്ദേഹത്തെ വിളിക്കുകയും സിനിമയെപ്പറ്റി സംസാരിക്കാം എന്നു പറയുകയും ചെയ്തു. ഇതിലൂടെ ഏതെങ്കിലും ഒരു നല്ല നിർമ്മാതാവിനെ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ജയേഷ്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…