‘ഒരു മുഖം മനം തിരഞ്ഞിതാ..’ ഒറ്റ് സിനിമയിലെ മനോഹരമായ ഗാനമെത്തി; കുഞ്ചാക്കോ ബോബന്റെ ഒറ്റ് സെപ്തംബറിൽ തിയറ്ററുകളിലേക്ക്

തെന്നിന്ത്യൻ താരം അരവിന്ദ് സ്വാമിക്ക് ഒപ്പം കുഞ്ചാക്കോ ബോബനും ഒന്നിക്കുന്ന ‘ഒറ്റ്’ സിനിമയിലെ ഇരവേ ഗാനത്തിന്റെ ലിറിക്ക് വീഡിയോ എത്തി. ‘ഒരു മുഖം മനം തിരഞ്ഞിതാ..’ എന്നു തുടങ്ങുന്ന ഗാനം ഗുഡ്‌വിൽ എന്റർടയിൻമെന്റ്സിന്റെ യുട്യൂബ് ചാനലിലാണ് റിലീസ് ചെയ്തത്. ഓണം റിലീസ് ആയി എത്തുന്ന ചിത്രം സെപ്തംബർ രണ്ടിന് തിയറ്ററുകളിൽ പ്രദർശനം ആരംഭിക്കും. വിനായക് ശശികുമാർ വരികളെഴുതി അരുൾരാജ് കെന്നഡി ഈണമിട്ട ഗാനം ആലപിച്ചിരിക്കുന്നത് കെ എസ് ഹരിശങ്കർ ആണ്. മലയാളത്തിലും തമിഴിലുമായാണ് ചിത്രം എത്തുന്നത്. കുഞ്ചാക്കോ ബോബന്റെ ആദ്യ തമിഴ് സിനിമ കൂടിയാണ് ഒറ്റ്. തമിഴിൽ രണ്ടകം എന്ന പേരിലാണ് ചിത്രം എത്തുന്നത്. ത്രില്ലർ പശ്ചാത്തലത്തിലാണ് ഈ സിനിമ ഒരുക്കിയിരിക്കുന്നത്.

ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ, അരവിന്ദ് സ്വാമി, ജാക്കി ഷ്രോഫ്, ഈഷ റേബ എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും ആദ്യമായി ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്. ടൊവിനോയെ നായകനാക്കി തീവണ്ടി ഒരുക്കിയ ഫെല്ലിനി ടി പിയാണ് ചിത്രം സംവിധാനം ചെയ്തത്. ദി ഷോ പീപ്പിളിന്റെ ബാനറിൽ തമിഴ് ഹീറോ ആര്യയും ഓഗസ്റ്റ് സിനിമാസിന്റെ ബാനറിൽ ഷാജി നടേശനും ചേർന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

ഗൗതം ശങ്കർ ഛായാഗ്രഹണം നിർവഹിക്കുന്ന സിനിമയുടെ എഡിറ്റർ അപ്പു ഭട്ടതിരിയായണ്. ആടുകളം നരേൻ, അമാൽഡ ലിസ്, ജിൻസ് ഭാസ്കർ, അനീഷ് ഗോപാൽ, സിയാദ് യദു എന്നിവരും മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. വസ്ത്രാലങ്കാരം – സ്റ്റെഫി സേവ്യർ. മെയ്ക്കപ്പ് – റോണക്സ് സേവ്യർ. സൗണ്ട് ഡിസൈനർ- രംഗനാഥ് രവി. പ്രൊഡക്ഷൻ കൺട്രോളർ – സുനിത് ശങ്കർ ലൈൻ. പ്രൊഡ്യൂസർ- മിഥുൻ എബ്രഹാം, കൊറിയോഗ്രാഫർ – സജ്‌ന നജാം, ഡിജിറ്റൽ മാർക്കറ്റിങ്: ഒമ (ഓൺലൈൻ മീഡിയ അസോസിയേഷൻ)

Webdesk

Recent Posts

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

1 week ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

3 weeks ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

3 weeks ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

3 weeks ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

3 weeks ago

പ്രേക്ഷകശ്രദ്ധ നേടി ‘വർഷങ്ങൾക്ക് ശേഷം’, തിയറ്ററുകളിൽ കൈയടി നേടി ‘നിതിൻ മോളി’

യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…

4 weeks ago