Categories: NewsTamil

ഇരുവറിന്റെ 25 വർഷങ്ങൾ; മമ്മൂട്ടി നഷ്ടമാക്കിയ ആ ചിത്രത്തിലെ പ്രധാന റോൾ..!

മണിരത്‌നത്തിന്റെ ചിത്രങ്ങളിൽ ഏറ്റവും മികച്ചവയിൽ എന്നും മുന്നിൽ നിൽക്കുന്ന ഒരു ചിത്രമേതെന്ന് ചോദിച്ചാൽ നിസംശയം ഏവരും പറയുന്ന ഒരു ചിത്രമാണ് ഇരുവർ. ചിത്രമിറങ്ങിയിട്ട് ഇന്നേക്ക് 25 വർഷങ്ങൾ പിന്നിടുകയാണ്. തമിഴ് രാഷ്ട്രീയത്തിന്റെയും സിനിമയുടെയും നെടുംതൂണുകളായി നിലനിന്നിരുന്ന എം ജി ആർ, എം കരുണാനിധി, ജയലളിത എന്നിവരുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രത്തിൽ
മോഹൻലാൽ, പ്രകാശ്‌രാജ്, ഐശ്വര്യ റായ് എന്നിവരാണ് യഥാക്രമം ആ റോളുകൾ ചെയ്‌തത്‌. മോഹൻലാലിൻറെ എക്കാലത്തെയും മികച്ച പ്രകടനങ്ങളിൽ ഒന്നാണിത്.

അതേ സമയം ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രം ചെയ്യുവാൻ മണിരത്‌നം ആദ്യം സമീപിച്ചത് മമ്മൂട്ടിയെയായിരുന്നു. എം കരുണാനിധിയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള തമിൾസെൽവൻ എന്ന കഥാപാത്രം ചെയ്യുവാനാണ് മണിരത്‌നം മമ്മൂട്ടിയെ സമീപിച്ചത്. എന്തൊക്കെയോ കാരണങ്ങളാൽ മമ്മൂട്ടി ആ റോൾ ഉപേക്ഷിക്കുകയും പിന്നീട് പ്രകാശ് രാജ് ആ റോൾ ചെയ്യുകയുമായിരുന്നു. തമിൾസെൽവൻ എന്ന ആ റോൾ ചെയ്യുവാൻ ഒരാളെ കണ്ടുപിടിക്കുവാൻ മണിരത്‌നം ഏറെ ബുദ്ധിമുട്ടിയിരുന്നുവെന്നാണ് റിപ്പോർട്ട്.

2018ൽ കരുണാനിധി അന്തരിച്ചപ്പോൾ മമ്മൂട്ടി അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിൽ കരുണാനിധിയെ കുറിച്ച് ഒരു കുറിപ്പ് പങ്ക് വെച്ചിരുന്നു. അതിൽ മണിരത്‌നത്തിന്റെ കരുണാനിധിയെ അവതരിപ്പിക്കുവാൻ ലഭിച്ച അവസരം നഷ്ടമാക്കിയത് വലിയൊരു നഷ്ടമാണെന്ന് കുറിച്ചിരുന്നു. അതിന് മുൻപ് രജനീകാന്തിനൊപ്പം മണിരത്‌നം ചിത്രമായ ദളപതിയിൽ മമ്മൂട്ടി അഭിനയിച്ചിരുന്നു. അതിലെ ദേവരാജ് എന്ന കഥാപാത്രം ഇന്നും അദ്ദേഹത്തിന്റെ മികച്ച കഥാപാത്രങ്ങളിൽ ഒന്നാണ്.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

2 days ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

3 days ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

8 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

8 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago