ഓം റൗട്ട് രാമായണത്തെ ആസ്‍പദമാക്കി ഒരുക്കുന്ന മനോഹര ചിത്രമാണ് ‘ആദിപുരുഷ്’. ചിത്രത്തില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത് സൂപ്പർ താരം പ്രഭാസാണ്. പ്രഭാസ് സിനിമയില്‍ എത്തുന്നത് ശ്രീ രാമനായിട്ടാണ്. ഇപ്പോഴിതാ സീതയുടെ വേഷം ചെയ്യുന്നത് ബോളിവുഡ് യുവ നടി ക്രിതി സനോനാണെന്ന വിവരമാണ് പുറത്തുവരുന്നത്.ക്രിതിയെ സ്വാഗതം ചെയ്തുകൊണ്ട് പ്രഭാസ് സോഷ്യല്‍ മീഡിയയിലൂടെ കുറിപ്പും പങ്കുവെച്ചു. ക്രിതി സനോണിനൊപ്പമുള്ള ഫോട്ടോയും പ്രഭാസ് ഷെയര്‍ ചെയ്‍തിട്ടുണ്ട്.
ഈ ചിത്രത്തിൽ ശ്രീ രാമന്റെ സഹോദരനായ ലക്ഷ്‍മണനായി എത്തുന്നത് സണ്ണി സിംഗ് ആണ്. ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ ഖാര്‍തിക് പലാനിയാണ്. ഹിന്ദി കൂടാതെ തെലുങ്ക്, തമിഴ്, മലയാളം, കന്നഡ എന്നീ ഭാഷകളിലും ചിത്രം മൊഴിമാറ്റിയെത്തും. 2021ല്‍ ഷൂട്ടിംഗ് ആരംഭിച്ച് 2022 ല്‍ തീയറ്ററില്‍ ചിത്രം എത്തിക്കാനാണ് പദ്ധതി. രാമ രാവണ യുദ്ധം പശ്ചാത്തലമാക്കിയാണ് ചിത്രം ഒരുക്കുന്നത്. സിനിമയിലെ അഭിനേതാക്കള്‍ക്കൊപ്പമുള്ള ഫോട്ടോ ഷെയ്‍തിരിക്കുകയാണ് പ്രഭാസ്. തിന്മയ്ക്ക് മുകളില്‍ നന്മയുടെ വിജയം എന്നാണ് ചിത്രത്തിന്‍റെ ടാഗ് ലൈന്‍. ചിത്രം നിർമ്മിക്കുന്നത് ടി-സീരിസാണ്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…