ഗീത പ്രഭാകർ ജോർജ്ജുകുട്ടി ഫാൻസിനെ പേടിച്ച് നാടുവിട്ടെന്ന് കേൾക്കുന്നത് സത്യമാണോ ?

ഐ.ജി  ഗീത പ്രഭാകർ മോഹൻലാൽ ഫാൻസിനെ പേടിച്ച് കേരളം വിട്ടിരിക്കുകയാണ്. പുറത്തിറങ്ങിയാൽ നല്ല  തല്ലുകിട്ടുമെന്ന് പേടിച്ച്  ഒളിവില്‍ കഴിയുന്ന ഗീത പ്രഭാകറെ ഇപ്പോൾ കണ്ടുകിട്ടിയിട്ടുണ്ട്’. സമൂഹമാധ്യമങ്ങളില്‍ നടി ആശ ശരത് തന്നെ പങ്കുവച്ച വിഡിയോയുടെ അടിക്കുറിപ്പ് ആണിത്. രസകരമായ വിഡിയോ ആരാധകരും ഏറ്റെടുത്തു കഴിഞ്ഞു. തന്റെ മേക്കപ്പ്മാൻ പകർത്തിയ വിഡിയോ ആണ് നടി പ്രേക്ഷകർക്കായും പങ്കുവച്ചത്.

drishiyam 2

‘ലാലേട്ടൻ ഫാൻസ് അന്വേഷിച്ചുകൊണ്ടിരിക്കുന്ന ഗീത പ്രഭാകറിനെ തമിഴ്നാട്ടിൽവച്ച് കണ്ടുകിട്ടിയിട്ടുണ്ട്. ഇവിടെ എന്തോ ഇടിലി പാത്രം മേടിക്കാൻ വന്നതാണെന്നു തോന്നുന്നു’–വിഡിയോയിൽ മേക്കപ്പ്മാൻ സുധി പറയുന്നു. കേരളത്തിൽ നിന്നും ഒളിച്ചു നടക്കുകയാണോ എന്ന ചോദ്യത്തിന് നിഷ്കളങ്കമായ പുഞ്ചിരിയായിരുന്നു നടിയുടെ മറുപടി.ആരെയും പേടിച്ച് ഒളിച്ചോടിയതൊന്നുമല്ല കേട്ടോ, പുതിയ തമിഴ് ചിത്രത്തിന്റെ ഷൂട്ടിങുമായി ബന്ധപ്പെട്ട് പൊള്ളാച്ചിയിലാണ് ആശ ശരത് ഇപ്പോൾ. വീട്ടിലേയ്ക്കുള്ള കുറച്ച് സാധനങ്ങൾ മേടിക്കുന്നതിനിടെ ആക്സമികമായി പകർത്തിയ വിഡിയോ ആണിത്. അൻപ് അറിവ് എന്നാണ് പുതിയ ചിത്രത്തിന്റെ പേര്. പാപനാശം, തൂങ്കാവനം എന്നീ ചിത്രങ്ങൾക്കു ശേഷം ആശ ശരത് അഭിനയിക്കുന്ന തമിഴ് ചിത്രം കൂടിയാണിത്.ദൃശ്യം ഒന്നാം ഭാഗത്തിൽ എന്ന പോലെ തന്നെ രണ്ടാം ഭാഗത്തിലും മികച്ച പ്രകടനമാണ് ആശ ശരത് കാഴ്ചവച്ചിരിക്കുന്നത്.

താരത്തിന്റെ കരുത്തുറ്റ പൊലീസ്‌ ഓഫീസർ കഥാപാത്രമായ ഗീതാ പ്രഭാകറിന് മികച്ച സ്വീകാര്യതയാണ് പ്രേക്ഷകരുടെ ഇടയിൽ നിന്നും ലഭിച്ചിരിക്കുന്നത്.ദൃശ്യം 2 കണ്ട ഒരു സ്ത്രീയുടെ പ്രതികരണ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ജോര്‍ജ്ജുകുട്ടിയുടെ മുഖത്തടിച്ച ഗീതക്കിട്ട് ഒന്ന് പൊട്ടിക്കണമെന്നായിരുന്നു സ്ത്രീയുടെ കമന്റ്. രസകരമായ വിഡിയോ ആശയുടേയും ശ്രദ്ധയില്‍ പെട്ടിരുന്നു. പുറത്തിറങ്ങിയാല്‍ ജോര്‍ജുകുട്ടി ഫാന്‍സിന്റെ അടികിട്ടുമോ ആവോ എന്ന് വിഡിയോ പങ്കുവച്ചു കൊണ്ട് ആശ ചോദിച്ചിരുന്നു. ഇതിനു പിന്നാലെയാണ് രസകരമായ അടുത്ത വിഡിയോയുമായി ആശ എത്തിയത്.

 

 

Editor

Recent Posts

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

2 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

2 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

2 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

2 months ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

2 months ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

2 months ago