കേരളത്തിലെ ഏത് മണ്ഡലത്തിലും മത്സരിക്കാന്‍ യോഗ്യനാണ് രമേഷ് പിഷാരടിയെന്നാണ് ധര്മ്മജന് പറയുന്നത്.കേരളത്തിലെ ഏത് മണ്ഡലത്തിലും വിശ്വാസപൂര്‍വ്വം നിര്‍ത്താന്‍ സാധിക്കുന്ന, സ്വാധീനിക്കാന്‍ കഴിയുന്ന വ്യക്തിയാണ് പിഷാരടി. അദ്ദേഹം മത്സരിക്കുമോ ഇല്ലയോ എന്നത് നേതാക്കള്‍ തീരുമാനിക്കേണ്ട കാര്യമാണ്. മത്സരിക്കുന്നില്ലെങ്കില്‍ അദ്ദേഹം മണ്ഡലങ്ങളില്‍ പ്രചാരണത്തിനിറങ്ങുമെന്ന് ഉറപ്പാണ്. വളരെ ആലോചിച്ചും ബുദ്ധിപൂര്‍വ്വം തീരുമാനമെടുക്കുന്ന വ്യക്തി കൂടിയാണ് പിഷാരടിയെന്നും ധര്മ്മജന് പറഞ്ഞു.
പിഷാരടിയുടെ കോണ്‍ഗ്രസ് പ്രവേശനം വളരെ നല്ല കാര്യമാണ്. എനിക്ക് പുറമെ രമേഷ് പിഷാരടിയും കോണ്‍ഗ്രസിലേക്ക് വരുമ്പോള്‍ കേരളത്തിലെ യുവാക്കള്‍ക്ക് മനസിലാകും കാര്യങ്ങള്‍ എന്താണെന്ന്. കൂടുതല്‍ പേരെ ആകര്‍ഷിക്കാന്‍ ഇതിലൂടെ സാധിക്കുമെന്നാണ് വിശ്വാസം. മത്സരിച്ചാലും അത്ഭുതമില്ല. കേരളത്തില്‍ എവിടെയും മത്സരിപ്പിക്കാന്‍ പറ്റിയ ആളാണ് പിഷാരടി. ഏത് മണ്ഡലത്തിലും വിശ്വാസപൂര്‍വ്വം നിര്‍ത്താന്‍ സാധിക്കുന്ന, സ്വാധീനിക്കാന്‍ കഴിയുന്ന ആളാണ് പിഷാരടി. വളരെ ആലോചിച്ചും ബുദ്ധിപൂര്‍വ്വം തീരുമാനമെടുക്കുന്ന ആളാണ് അദ്ദേഹം. നല്ല ദീര്‍ഘവീക്ഷണമുള്ളയാളും നന്നായി പ്രസംഗിക്കാന്‍ അറിയുന്ന ആളുമാണ് പിഷാരടി. എന്നും കോണ്‍ഗ്രസിനോട് അനുഭാവമുള്ള ആളായിരുന്നു പിഷാരടി. ഞങ്ങള്‍ തമ്മില്‍ രാഷ്ട്രീയം സംസാരിക്കാറുണ്ടായിരുന്നു. കോണ്‍ഗ്രസ് നേതാക്കളെ എല്ലാം ഇഷ്ടമുള്ള വ്യക്തി കൂടിയാണ്.
കഴിഞ്ഞദിവസം നാദിര്‍ഷയുടെ മകളുടെ വിവാഹചടങ്ങളില്‍ വച്ച് ഞങ്ങള്‍ കണ്ടിരുന്നു. അവിടെ വച്ചാണ് രാഷ്ട്രീയപ്രവേശനത്തെക്കുറിച്ച് പറഞ്ഞത്. ഇനിയും ഒരുപാട് പേര് കോണ്‍ഗ്രസിലേക്ക് കടന്നുവരും. അതിന് പിഷാരടി ഒരു ഭാഗമായെന്ന് മാത്രം. കോണ്‍ഗ്രസിലേക്ക് വരുന്നതിനെക്കുറിച്ച് അഭിപ്രായം ചോദിച്ചിരുന്നു. വളരെ നല്ലതെന്ന് ഞാന്‍ മറുപടി നല്കി.18 വര്‍ഷമായി യാതൊരു ഈഗോയുമില്ലാത്ത കൂട്ടുകെട്ടാണ് ഞാനും പിഷാരടിയും തമ്മില്‍. എന്തെങ്കിലും കാര്യത്തിന് ഞാന്‍ അവനെയോ അവന് എന്നെയോ നിര്‍ബന്ധിച്ചിട്ടില്ല. എന്തെങ്കിലും കുറവുകള്‍ കണ്ടാല്‍ പരസ്പരം പറയാറുണ്ട്.
അല്ലാതെ പ്രശ്നങ്ങളൊന്നുമുണ്ടായിട്ടില്ല. പിഷാരടി സംസ്ഥാനത്തെ ഏത് മണ്ഡലത്തിലും മത്സരിക്കാന്‍ യോഗ്യനാണ്. മത്സരിക്കുമോ ഇല്ലയോ എന്നത് നേതാക്കള്‍ തീരുമാനിക്കേണ്ട കാര്യമാണ്. മത്സരിക്കുന്നില്ലെങ്കില്‍ അദ്ദേഹം മണ്ഡലങ്ങളില്‍ പ്രചാരണത്തിനിറങ്ങുമെന്ന് ഉറപ്പാണ്. കേരളം അറിയപ്പെടുന്ന ഒരു നേതാവായി മാറാന്‍ പിഷാരടിക്ക് അധികം സമയം വേണ്ടി വരില്ലെന്നാണ് വിശ്വാസം. കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെട്ടാല്‍ എവിടെയും ഞാന്‍ മത്സരിക്കും. ഈ ഭരണം മാറാന്‍ എന്നെ കൊണ്ട് സാധിക്കുന്നത് ഞാന്‍ ചെയ്യും. മത്സരിച്ചില്ലെങ്കില്‍ പ്രചാരണത്തിന് മുന്നില്‍ തന്നെ ഞാനുണ്ടാകും.”
ധര്മ്മജന് പിന്നാലെയാണ് രമേശ് പിഷാരടിയും ഇടവേള ബാബുവും കോണ്‍ഗ്രസിലേയ്ക്ക് എത്തുന്നത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്രയുടെ ഹരിപ്പാട് സ്വീകരണ ചടങ്ങില്‍ ഇരുവരും പങ്കെടുക്കും. നേരത്തെ മേജര്‍ രവിയും ഐശ്വര്യ കേരള യാത്രയുടെ ഭാഗമായിരുന്നു. സിനിമാ മേഖലയില്‍ നിന്നും മറ്റു മേഖലകളില്‍ നിന്നും ഉള്ളവരെ കോണ്‍ഗ്രസിന്റെ ഭാഗമാക്കാന്‍ കഴിയണമെന്ന് നേരത്തെ നേതാക്കള്‍ തീരുമാനമെടുത്തിരുന്നു. ഇതിന്റെ ഭാഗമായി സജീവ നീക്കങ്ങളാണ് കോണ്‍ഗ്രസ് നേതാക്കള്‍ ഇപ്പോള്‍ നടത്തുന്നത്.